ചര്‍ച്ചകള്‍ക്ക് വിരാമം...രണ്‍ബീറിനൊപ്പമുണ്ടായിരുന്ന ആ അഞ്ജാത സുന്ദരിയെ കണ്ടെത്തി?

ആരായിരുന്നു ആ സുന്ദരി? രണ്‍ബീറിനൊപ്പം കണ്ട ആ അഞ്ജാത സുന്ദരിയെകുറിച്ചായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷില്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നത്. ആരാധകര്‍ക്കു തികച്ചും അപരിചിതയായ പെണ്‍കുട്ടിയായിരുന്നു രണ്‍ബീറിനൊപ്പം ഉണ്ടായിരുന്നത്. എന്തായാലും ഇരുവരുമൊന്നിച്ചുള്ള ഫോട്ടോകള്‍ പെട്ടെന്നു തന്നെ പ്രചരിച്ചു.
രണ്‍ബീറിന്റെ വിവാഹ വാര്‍ത്തയ്ക്കു പിന്നാലെ ചിത്രം പ്രചരിച്ചതോടെ ഇതു ഭാവി വധുവാണ് എന്ന തരത്തിലായി കാര്യങ്ങള്‍. എന്നാല്‍ സംഭവം അതൊന്നുമല്ലത്രെ. രണ്‍ബീറിന്റെ ഫാന്‍സ് തന്നെയാണ് അതിനുള്ള ഉത്തരം കണ്ടെത്തിയത്. നടന്റെ ഒരു ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണത്രെ അത്. ഒരു പരസ്യ ചിത്രത്തിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്തതാണ് ഇത് എന്നു പറയുന്നു.
https://www.facebook.com/Malayalivartha

























