Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

മോഡലിംഗിന്റെ മറവില്‍ നടക്കുന്നത് വന്‍തട്ടിപ്പ്; യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

19 MAY 2017 03:02 PM IST
മലയാളി വാര്‍ത്ത

മോഡലിംഗിന്റെ മറവില്‍ നടക്കുന്നത് വന്‍തട്ടിപ്പെന്നും ഇനി ഒരു നടിയ്ക്കും ഇങ്ങനെയൊരനുഭവം ഉണ്ടാവാതിരിക്കാനാണ് തുറന്ന് പറയുന്നത് പറഞ്ഞ് യുവനടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.സിനിമാ നടിമാര്‍ക്കും നടന്മാര്‍ക്കുമൊക്കെ ആരെയും കൂസാതെ ജീവിക്കാമെന്നായിരുന്നു അടുത്ത കാലത്തുവരെ ആളുകളുടെ മനസില്‍ പതിഞ്ഞിരുന്നത്. എന്നാല്‍ അവരും സാധാരണക്കാരെ പോലെതന്നെ സമൂഹത്തില്‍ പൊതുവെയുള്ള അക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയരാവുന്നുണ്ട് എന്ന കാര്യം വ്യക്തമായത്, കൊച്ചിയില്‍ സിനിമാനടി തട്ടിക്കൊണ്ടുപോകലിന് വിധേയയാതിനുശേഷമാണ്. 

ആ സംഭവത്തിനുശേഷം നിരവധി അഭിനേതാക്കള്‍ സമാനമായ രീതിയില്‍ തങ്ങള്‍ക്കുണ്ടായിട്ടുള്ള അനുഭവങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.സിനിമാതാരം മറീനയാണ് മോഡലിംഗിന്റെ പേരില്‍ താന്‍ നേരിട്ട മോശം അനുഭവം പങ്കുവെച്ചുകൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഒരു പ്രശസ്ത ജുവലറിക്കു വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനു വേണ്ടിയാണ് സംഘത്തില്‍ ഒരുവന്‍ മറീനയെ വിളിക്കുന്നത്. സുഹൃത്തുക്കള്‍ വഴി വന്ന ഓഫര്‍ ആയതു കൊണ്ടും വിശ്വസീനീയമായ അയാളുടെ അവതരണം കൊണ്ടും മറ്റൊന്നും ആലോചിക്കാതെ ഫോട്ടോ ഷൂട്ടിന് നടി സമ്മതിച്ചു.

പിന്നീട് നടന്നതിനെക്കുറിച്ച് മറീന പറയുന്നതിങ്ങനെ. ഫോട്ടോ ഷൂട്ടിന്റെ ദിവസം അടുത്തിട്ടും ലൊക്കേഷന്‍ എവിടെയെന്ന് ചോദിക്കുമ്പോഴൊക്കെ ഇയാള്‍ ഒഴിഞ്ഞു മാറുകയായിരുന്നു. അനേകം തവണ ആവശ്യപ്പെട്ടിട്ടും ഷൂട്ടിംഗിനെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും നല്‍കാന്‍ അയാള്‍ തയാറായില്ല. തങ്ങള്‍ ഇവന്റ് മാനേജ്‌മെന്റ് ടീമാണെന്നും മോഡലിംഗ് രംഗത്ത് അധികം പരിചയമില്ലെന്നും പറഞ്ഞത് വിശ്വസിച്ച് ആദ്യമൊന്നും സംശയം തോന്നിയില്ല. ഫോട്ടോഷൂട്ടിന്റെ അന്ന് രാവിലെ താന്‍ തന്നെ വന്ന് കൂട്ടികൊണ്ടു പോകാമെന്നും ഷൂട്ടിംഗിനുള്ള മുഴുവന്‍ ടീമും കാത്തിരിക്കുന്ന സ്ഥലത്തേക്ക് ആദ്യം പോകാമെന്നും അയാള്‍ പറഞ്ഞു. 

എന്നാല്‍ ലൊക്കേഷന്‍ എവിടെയാണെന്ന് പറഞ്ഞാല്‍ മതി ഞാന്‍ എത്തിക്കോളാം എന്ന് തീര്‍ത്തു പറഞ്ഞു. ലൊക്കേഷനെ കുറിച്ച് അപ്പോഴും ഇയാള്‍ ഒന്നും പറഞ്ഞില്ല. പിന്നീട് സംശയം തോന്നി ജുവലറിയിലേയ്ക്ക് നേരിട്ട് വിളിച്ചന്വേഷിച്ചപ്പോഴാണ് അവര്‍ പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും ഇങ്ങനെയൊരു ഷൂട്ടിംഗിനെക്കുറിച്ച് അവര്‍ അറിഞ്ഞിട്ടുപോലുമില്ലെന്നും മനസിലാവുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഫോട്ടോ ഷൂട്ട് എന്ന് പറഞ്ഞത് കള്ളമാണെന്നും ഇതൊരു കെണിയായിരുന്നെന്നും ബോധ്യമായത്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഉദ്ദേശ്യം. ഇനി മറ്റൊരു നടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനാണ് ഇത് തുറന്നു പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (5 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (5 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (7 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (7 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (9 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (10 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (10 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (10 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (10 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (10 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (10 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (11 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (11 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (12 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (12 hours ago)

Malayali Vartha Recommends