രജനീകാന്തിനൊപ്പം അഭിനയിക്കാനില്ലെന്ന് വിദ്യാ ബാലന്

സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നായികയായി അഭിനയിക്കാന്‍ താന്‍ തയ്യാറല്ലെന്ന് നടി വിദ്യാ ബാലന്‍. രഞ്ജിത്തിന്റെ പുതിയ രജനി ചിത്രത്തില്‍ നിന്നാണ് വിദ്യ അവസാന നിമിഷം പിന്‍മാറിയത്. വിദ്യാ ബാലന്റെ പിന്മാറ്റത്തിന് കാരണം വ്യക്തമാക്കിയിട്ടില്ല.
വിദ്യാ ബാലന് പകരം ഹുമ ഖുറേഷി ആയിരിക്കും രജനിയുടെ നായിക. ഹുമയുമായി കരാറിലെത്തി. മെയ് 28ന് ഷൂട്ടിംഗ് തുടങ്ങുമെന്ന് അണിയറ പ്രവത്തകര്‍ പറഞ്ഞു. അധോലോക പശ്ചാത്തലത്തിലുള്ള ചിത്രമാണ് രഞ്ജിത് സ്‌റ്റൈല്‍ മന്നനെ നായകനാക്കി ഒരുക്കുന്നത്. മുംബൈ ആണ് പ്രധാന ലൊക്കേഷന്‍. ചിത്രത്തിന്റെ ഫോട്ടോ ഷൂട്ട് നേരത്തേ നടന്നിരുന്നു.
https://www.facebook.com/Malayalivartha

























