മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യം എന്നെ അറിയിച്ചില്ലെന്ന് ഭാഗ്യലക്ഷ്മി

ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സംഘടനയായ 'വുമണ്‍ കളക്ടീവ് ഇന്‍ സിനിമ' യില്‍ തന്നെ ഉള്‍പ്പെടുത്താത്തതില്‍ ദുഖമുണ്ടെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. സംഘടനയുടെ രൂപീകരണം സംബന്ധിച്ച പ്രാഥമിക യോഗങ്ങളില്‍ താനും ഉള്‍പ്പെട്ടിരുന്നു.
എന്നാല്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം സംബന്ധിച്ചോ വ്യാഴാഴ്ച മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്നത് സംബന്ധിച്ചോ തന്നെ ആരും ഒന്നും അറിയിച്ചില്ല അവര്‍ പറഞ്ഞു. എന്താണ് ഇതിനു കാരണമെന്ന് തനിക്കറിയില്ലെന്നു പറഞ്ഞ ഭാഗ്യലക്ഷ്മി ഇത്തരത്തിലൊരു സംഘടന രൂപംകൊണ്ടതില്‍ സന്തോഷമേ ഉള്ളൂവെന്നും വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























