Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ പരിതി വിടുന്നു...ക്ഷമ നശിച്ചു... ഇനി നിയമനടപടികളിലേക്ക്

21 MAY 2017 07:03 PM IST
മലയാളി വാര്‍ത്ത

നടന്‍ ദിലീപിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ പരിധി വിട്ടിരിക്കുന്നു. ഏറ്റവും ഒടുവില്‍ വന്നത് നടന്‍ ദിലീപ് മയക്ക് മരുന്നിന് അടിമയാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ്. ഇനി കേസ് കൊടുക്കാന്‍ തന്നെയാണ് ദിലീപിന്റെ തീരുമാനം. അമേരിക്കയില്‍ നിന്ന് തിരിച്ചുവന്നാല്‍ ഉടന്‍ ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.
ഭാര്യയും മകളും അമ്മയും കുടുംബവുമൊക്കെ ആയി ജീവിയ്ക്കുന്ന ദിലീപിനെ വ്യക്തിപരമായും ഔദ്യോഗികപരമായും തകര്‍ക്കുക എന്നതാണ് ചിലരുടെ ലക്ഷ്യം. മയക്ക് മരുന്ന് ആരോപണം വഴി ദിലീപിന് പൊതു ജനങ്ങള്‍ക്കിടയിലുള്ള സ്വീകര്യത നശിപ്പിക്കാം എന്ന് ചിലര്‍ കരുതുന്നു.

ഇനിയും ഇതിങ്ങനെ വിട്ടാല്‍ കുടുംബത്തില്‍ മാത്രമല്ല, സമൂഹത്തിലും തനിക്ക് സമാധാനമായി ജീവിക്കാന്‍ കഴിയില്ല എന്ന് ദിലീപിന് ബോധ്യമായ സാഹചര്യത്തിലാണ് പരാതി നല്‍കാന്‍ മുന്നോട്ട് വരുന്നത്. സ്‌റ്റേജ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അമേരിക്കയിലാണ് ദിലീപും കുടുംബവും ഉള്ളത്. അമേരിക്കയില്‍ നിന്ന് തിരിച്ചു വന്നാല്‍ ഉടന്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ ദിലീപ് സൈബര്‍ സെല്ലില്‍ പരാതി നല്‍കും.

ഇത്രയും നാള്‍ ദിലീപിന്റെ വ്യക്തി ജീവിതത്തെയായിരുന്നു സൈബര്‍ ജീവികള്‍ ആക്രമിച്ചത്. മഞ്ജുവുമായുള്ള വിവാഹ മോചനത്തിനും കാവ്യയുമായുള്ള വിവാഹത്തിനും കാരണം സാമൂഹ്യ ജീവികള്‍ തന്നെയാണെന്ന് പറയാം. കാവ്യയുമായുള്ള വിവാഹത്തിന് ശേഷവും ദിലീപിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കുടുംബ ജീവിതം തകര്‍ക്കുക എന്നത് തന്നെ ചിലരുടെ ലക്ഷ്യം.

അതിനിടയില്‍ കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് പിന്നിലും ദിലീപാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. ദിലീപാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നായിരുന്നു ആരോപണം. സംഭവം നടി നിഷേധിക്കാത്തത് കാരണം പലരും അത് വിശ്വാസത്തിലെടുത്തു. പള്‍സര്‍ സുനി പിടിയിലായപ്പോഴാണ് ദിലീപിന്റെ കഴുത്തിലെ കുരുക്ക് അല്പമൊന്ന് അഴിഞ്ഞത്.

റിലീസ് ചെയ്യുന്ന നടന്റെ സിനിമകള്‍ തകര്‍ക്കാനുള്ള നീക്കങ്ങളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ നടത്തുന്നു. റിലീസിങ് സമയത്ത് ദിലീപിനെ കുറിച്ച് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുക, ആദ്യ ഷോ കഴിയുമ്പോഴേക്കും സിനിമ ഡിഗ്രേഡ് ചെയ്യുക.. എന്നിങ്ങനെയുള്ള കലാപരിപാടികളാണ് നടക്കുന്നത്.
അതിനിടയില്‍ സിനിമാ മംഗളത്തില്‍ പല്ലിശ്ശേരിയുടെ ലേഖനങ്ങളിലൂടെയും ആക്രമണം മറ്റൊരു വഴിയെ ദിലീപിനെ ആക്രമിച്ചുകൊണ്ടിരുന്നു. ദിലീപിനെ അങ്ങേയറ്റത്തെ മോശക്കാരനായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പല്ലിശ്ശേരിയുടെ എഴുത്തുകള്‍. ദിലീപും മഞ്ജുവും തമ്മിലുള്ള ഒടക്കും, കാവ്യയുമായുള്ള പ്രണയവും പല്ലിശ്ശേരി തന്റെ ഭാവനയില്‍ എഴുതി പിടിപ്പിച്ചു.

തനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും ദിലീപ് മൗനം പാലിക്കുകയായിരുന്നു. ഒടുവില്‍ ക്ഷമ നശിച്ചപ്പോള്‍ ദിലീപ് ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നടിച്ചു. തന്നെ പ്രകോപിപ്പിക്കരുത്, താന്‍ പ്രതികരിച്ചാല്‍ പലരും താങ്ങില്ല എന്നായിരുന്നു ദിലീപിന്റെ പ്രതികരണം. ഇപ്പോള്‍ ദിലീപ് പ്രതികരിക്കാന്‍ തുടങ്ങിയിരിയ്ക്കുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുന്നത് ഇതിന്റെയൊക്കെ ഭാഗമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends