Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ നില്‍പ്പിന്റെ തീഷ്ണത കണ്ട്ഞാന്‍ അമ്പരന്ന് പോയി! ഒടുവില്‍ എഡിറ്റര്‍ പറഞ്ഞു...

21 MAY 2017 08:16 PM IST
മലയാളി വാര്‍ത്ത

മോഹന്‍ലാലിന്പിറന്നാള്‍ ആശംസകള്‍ നേരുന്ന തിരക്കിലാണ് സിനിമാലോകം. മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേരുന്നതിനോടൊപ്പം തന്റെ പുതിയ ചിത്രമായ വില്ലനിലെ ഷൂട്ടിങ്ങിനിടെയുള്ള തീര്‍ത്തും വേറിട്ടൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍. തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹം ആ അനുഭവം പങ്കുവച്ചിരിക്കുന്നത്. 'വില്ലനി'ല്‍ സിദ്ദിഖും മോഹന്‍ലാലും തമ്മിലുള്ള ഒരു സീനുണ്ട്. മുഴുവന്‍ സംഭാഷണങ്ങളും സിദ്ദിഖിന്റേതാണ്. അതിനിടയില്‍ നടന്ന ഒരത്ഭുതമാണ് സംവിധായകന്‍ ഇവിടെ പറയുന്നത്.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണരൂപം വായിക്കാം...

മണി 12 ആയിട്ടില്ല. എങ്കിലും, ഒരല്‍പ്പം നേരത്തെ, എന്റെ ഏറ്റവും പ്രിയപ്പെട്ട നടന് ജന്മദിനാശംസകള്‍ നേരുന്നു. മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേരുകയെന്നാല്‍, എന്നെപ്പോലെ ഇപ്പോള്‍ മധ്യവയസ്സിലെത്തിനില്‍ക്കുന്ന ഒരു മലയാളി തിരിഞ്ഞ് നിന്ന് സ്വന്തം ജീവിതത്തില്‍ താന്‍ താണ്ടിയ ദൂരങ്ങളെ, ഇന്നേവരെ താനനുഭവിച്ച വൈകാരിക സൂക്ഷ്മതകളെ, തിരസ്‌ക്കാരങ്ങളെ, വേദനകളെ, ഹര്‍ഷോന്മാദങ്ങളെ, പ്രണയ സുഗന്ധങ്ങളെ, അക്രമോത്സുകതയെ, ചെറുത്തുനില്‍പ്പുകളെ, നൈരാശ്യങ്ങളെ, പൊട്ടിച്ചിരികളെ...എല്ലാറ്റിനേയും അഭിവാദ്യം ചെയ്യുക എന്നര്‍ത്ഥം. ഒരുപക്ഷേ, നമ്മളില്‍ ഒരുപാടുപേരുടെ ജീവിതങ്ങളെ, നമ്മളേക്കാള്‍ മിഴിവോടെ 'ജീവിച്ച് കാണിച്ചയാള്‍' മോഹന്‍ലാല്‍ ആയിരിക്കും.

ഏതൊരു സംവിധായകനേയും, എഴുത്തുകാരനേയും, കാണിയേയും അത്ഭുതപ്പെടുത്തുന്ന ഒരു മാജിക്ക് എപ്പോള്‍ വേണമെങ്കിലും മോഹന്‍ലാലില്‍ നിന്ന് സംഭവിക്കാം. 'വില്ലനി'ല്‍ സിദ്ദിഖും മോഹന്‍ലാലും തമ്മിലുള്ള ഒരു സീനുണ്ട്. മുഴുവന്‍ സംഭാഷണങ്ങളും സിദ്ദിഖിന്റേതാണ്. ആ രംഗത്തുടനീളം, മോഹന്‍ലാല്‍ കണ്ണുകള്‍ നിലത്തുനിന്നുയര്‍ത്താതെയാണ് 'റിയാക്റ്റ്' ചെയ്തിട്ടുള്ളത്.

സീനിന്റെ അവസാനം ഒരു പ്രധാനപ്പെട്ട സഭാഷണം സിദ്ദിഖ് പറയുമ്‌ബോള്‍, ഞാനടുത്ത് ചെന്ന് ലാല്‍ സാറിനോട് ചോദിച്ചു, 'ഇവിടെ സിദ്ദിഖിനെ നോക്കണമോയെന്ന്.' 'എനിക്ക് താഴെത്തന്നെ നോക്കാനാണ് തോന്നുന്നത്. വേണമെങ്കില്‍ ഞാന്‍ സിദ്ദിഖിന് നേരെ നോക്കാം' എന്നാണ് എന്നോട് മറുപടി പറഞ്ഞത്. 'വേണ്ടാ, അങ്ങനെ തോന്നുന്നെങ്കില്‍ താഴെത്തന്നെ നോക്കിയാല്‍ മതി' എന്ന് ഞാനും പറഞ്ഞു. അത്തരം നിമിഷങ്ങളില്‍ ഒരു വലിയ നടന്റെ 'തോന്നലുകളെ' സംവിധായകന്‍ വിശ്വസിക്കണം.

ഇപ്പോള്‍, ആ സീന്‍ എഡിറ്റ് ചെയ്തപ്പോള്‍, ആ നില്‍പ്പിന്റെ തീഷ്ണത കണ്ട് ഞാന്‍ അമ്ബരന്ന് പോയി. ഇതൊന്നുമറിയാതെ, എന്റെ എഡിറ്റര്‍ ഷമീര്‍ പറഞ്ഞു, 'ലാല്‍ സാറ് പൊളിച്ചൂട്ടോ...' ഇത്, ഒരു പക്ഷേ മോഹന്‍ലാല്‍ പറയുന്ന പോലെ, അദ്ദേഹവും ദൈവവും തമിലുള്ള ഒരു രഹസ്യ ധാരണയായിരിക്കും.

ഭ്രമരവും കിരീടവും, മണിച്ചിത്രത്താഴും, സ്ഫടികവും, സദയവും, ദശരഥവും, ചിത്രവും ഒക്കെ കണ്ട്, തീയറ്ററില്‍ കൈ അടിച്ചവരുടെ കൂട്ടത്തിലൊരാള്‍ ദൈവമായിരിക്കണം. ദൈവത്തിന്റെ കൈയടികള്‍ ഇനിയുമൊരുപാട് ഏറ്റ് വാങ്ങാന്‍ ശ്രീ.മോഹന്‍ലാലിന് കഴിയട്ടെ! നമ്മളിലെ നമ്മളെ, തന്റെ കഥാപാത്രങ്ങളിലൂടെ, നമ്മള്‍ക്കായി ഇനിയും ഇനിയും വെളിപ്പെടുത്തിതരാന്‍ അദ്ദേഹത്തിന് തരപ്പെടട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (4 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (4 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (5 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (5 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (5 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (7 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (7 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (7 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (7 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (7 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (7 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (7 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (8 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (8 hours ago)

Malayali Vartha Recommends