നാദിര്‍ഷ ചിത്രത്തില്‍ ദിലീപ് നായകനാകുന്നു

ദിലീപ് വ്യത്യസ്ത മേക്ക് ഓവറുമായി നാദിര്‍ഷാ ചിത്രത്തില്‍ നായകനാകുന്നു. സിനിമയ്ക്കപ്പുറത്തെ സൗഹൃത്തുക്കളാണ് നാദിര്‍ഷായുടെയും ദിലീപിന്റെയും. സജീവ് പാഴൂരിന്റെ തിരക്കഥയിലാണ് നാദിര്‍ഷ പുതിയ ചിത്രമൊരുക്കുന്നത്. ദിലീപിന്റെ മേക്ക് ഓവര്‍ ആയിരിക്കും സിനിമയുടെ പ്രത്യേകത.
നേരത്തേ, മായാമോഹിനി, ചാന്ദ്‌പൊട്ട്, കുഞ്ഞിക്കൂനന്‍ എന്നീ ചിത്രങ്ങളിലും ദിലീപ് വ്യത്യസ്ത മേക്കോവറില്‍ എത്തിയിരുന്നു. നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ഈവര്‍ഷം അവസാനത്തോടെ ചിത്രീകരിക്കും. കുമാരസംഭവം, പ്രൊഫസര്‍ ഡിങ്കന്‍ , രാമലീല എന്നിവയാണ് ദിലീപിന്റെ റിലീസിനൊരുങ്ങുന്ന മറ്റു ചിത്രങ്ങള്‍.
https://www.facebook.com/Malayalivartha
























