Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആകാരവടിവ് നിലനിര്‍ത്താന്‍ ശ്രുതിഹാസന്‍ ട്രെയിനറെ വരുത്തി

25 MAY 2017 08:52 AM IST
മലയാളി വാര്‍ത്ത

തെന്നിന്ത്യയിലും ബോളിവുഡിലും അഭിനയിച്ചെങ്കിലും ശ്രുതിഹാസനെ ഇതുവരെ ഭാഗ്യം കടാക്ഷിച്ചിട്ടില്ല. തന്റേതായ പെര്‍ഫോമന്‍സോ നയന്‍താരയൊക്കെ നേടിയ പോലുള്ള ഒറ്റയ്ക്കുള്ള വിജയമോ നേടാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല. ഈ സമയത്താണ് ജയംരവി, ആര്യ എന്നിവര്‍ക്കൊപ്പം സുന്ദര്‍ സിയുടെ ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിക്കുന്നത്. കഥാപാത്രം പതിവില്‍ നിന്നൊക്കെ വ്യത്യസ്തവും. അതിനാല്‍ ശരീരസൗന്ദര്യത്തിന് പ്രത്യേകം പ്രാധാന്യം നല്‍കണമെന്ന് സംവിധായകന്‍ നിര്‍ദ്ദേശിച്ചു. അത് ശ്രുതിക്കും സന്തോഷമായി. 

ലണ്ടനിലെ പ്രശസ്ത ട്രെയിനറായ ടിം ക്ലോത്സിനെ ശ്രുതി ബന്ധപ്പെട്ടു. മൂന്ന് മാസത്തോളം അദ്ദേഹത്തിനെ ട്രയിനറായി നിയമിക്കുകയും ചെയ്തു. ഫ്‌ളൈറ്റ് ടിക്കറ്റും താമസവും മറ്റ് ചെലവുകളും മാത്രം കോടികള്‍ വരും. പിന്നെ പ്രതിഫലം. ഇതൊന്നും ശ്രുതിക്ക് പ്രശ്‌നമല്ല. അഭിനയം മാത്രമാണ് താരത്തെ ഭ്രമിപ്പിക്കുന്നത്. അതിന് എന്ത് വിട്ട് വീഴ്ചയ്ക്കും തയ്യാറാണ്. ക്ലോത്സ് എത്തിയാല്‍ ശരീര സൗന്ദര്യം മാത്രമല്ല, സ്റ്റണ്ട് രംഗങ്ങളിലെ പ്രകടനവും മെച്ചപ്പെട്ടതാക്കാന്‍ കഴിയുമെന്ന് ശ്രുതിക്കറിയാം. കമലാഹാസനാണ് താരത്തോട് ഇക്കാര്യം പറഞ്ഞത്. 

സൂര്യയുടെ സിങ്കം ത്രിയിലാണ് താരം തമിഴില്‍ അവസാനം അഭിനയിച്ചത്. പടം സൂപ്പര്‍ഹിറ്റായിരുന്നെങ്കിലും ശ്രുതിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പിതാവ് കമലാഹാസന്റെ സബാഷ് നായിഡുവില്‍ അഭിനയിച്ചെങ്കിലും ചിത്രം റിലീസായില്ല. കട്ടമരമുടു എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുകയാണ് താരമിപ്പോള്‍. എന്തായാലും സുന്ദര്‍ സിയുടെ അടുത്തകാലത്തെ സിനിമകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. അതിനാല്‍ ഈ ചിത്രവും അങ്ങനെയാവുമെന്ന പ്രതീക്ഷയിലാണ് ശ്രുതിഹാസന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (4 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (4 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (5 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (5 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (5 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (7 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (7 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (7 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (7 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (7 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (7 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (7 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (8 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (8 hours ago)

Malayali Vartha Recommends