പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രഫലം എല്ലാവരെയും ഞെട്ടിക്കും?

പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള സിനിമയിലെ അരങ്ങേറ്റം ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ജീത്തു ജോസഫിന്റെ ചിത്രത്തിലൂടെയാണു പ്രണവ് നായകനായി എത്തുന്നത്. എന്നാല്‍ ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ വാങ്ങുന്ന പ്രതിഫലം ആരേയും ഞെട്ടിക്കും എന്നാണ് സിനിമാ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ഒരു രൂപയാണു ചിത്രത്തിനായി പ്രണവ് വാങ്ങുന്ന പ്രതിഫലമത്രെ.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. 2002 ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണു പ്രണവ് അഭിനയ ജീവിതം തുടങ്ങിയത്. 2002 ല്‍ തന്നെ പുനര്‍ജനി എന്ന ചിത്രത്തില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥന ചലിച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha
























