ദിലീപും കാവ്യയും കണ്‍മുമ്പില്‍... അമേരിക്കന്‍ മലയാളികളുടെ മനം കവര്‍ന്ന് താര ദമ്പതികള്‍

ദിലീപിനേയും കാവ്യയേയും കണ്‍മുമ്പില്‍ കണ്ട അമേരിക്കന്‍ മലയാളികള്‍ സന്തോഷം മറച്ച് വച്ചില്ല. അവരാകട്ടെ ആടിയും പാടിയും സദസ്യരെ ഒന്നടങ്കം കൈയ്യിലെടുക്കുകയും ചെയ്തു. ഈ ഷോയിലൂടെ മലയാളികളുടെ പ്രിയതാരം ദിലീപും കാവ്യയും അമേരിക്കന്‍ മലയാളികളുടെയും പ്രിയങ്കരരായി മാറി. നാദിര്‍ഷായും പിഷാരടിയും കൂട്ടരും ഒന്നടങ്കം തിളക്കമാര്‍ന്ന പരിപാടികളുമായാണ് എത്തിയത്. നാദിര്‍ഷയുടെയും സംഘത്തിന്റെയും ഷോയ്ക്ക് അഭിനന്ദനങ്ങളും നിറഞ്ഞ കൈയ്യടികളും ഏറ്റുവാങ്ങി. ഏറെ വിവാദങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമിടയിലാണ് ദിലീപ് ഷോ അമേരിക്കയില്‍ പരിസമാപ്തിയിലെത്തുന്നത്.
കാവ്യയുടെ നൃത്തം തന്നെയായിരുന്നു ഷോയിലെ പ്രധാന ആകര്‍ഷണം. വിവാഹ ശേഷം കാവ്യയെ കാണാനില്ലെന്നും വീട്ടിലിരുത്തിയെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇതോടെ അവസാനമാകുകയാണ്. ദിലീപും കാവ്യയും ഒന്നിച്ചുള്ള നൃത്തവും ഷോയില്‍ ഉണ്ടായിരുന്നു. കാര്യസ്ഥനിലെ പാട്ടിന്റെ പാരഡിക്കൊപ്പം ഇരുവരും ചുവടുവെച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

ദിലീപ് ഷോയില്‍ പങ്കെടുക്കാന്‍ കുടുംബസമേതമാണ് മംമ്ത മോഹന്‍ദാസ് എത്തിയത്. മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ ദിലീപ് ഷോയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല മംമ്തയ്ക്ക്. എന്നിരുന്നാലും പരിപാടി കാണാന്‍ കുടുംബസമേതം എത്തിയതില്‍ സന്തോഷ പ്രകടനം നടത്തിയിരുന്നു താരം.

https://www.facebook.com/Malayalivartha
























