മലയാളി മോഡലിനെ ചെന്നൈയില്‍ നിന്ന് കാണാതായി

മലയാളി മോഡലും ഫാഷന്‍ ഡിസൈനറുമായ ഗാനംനായരെ (28) കാണാതായി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ തിരക്കഥാകൃത്തായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ഗാനത്തെ മേയ് 26 മുതലാണ് കാണാതായത്. വിരുഗംബാക്കത്ത് നിന്ന് നുങ്കബാക്കത്തേക്ക് ഒരു സുഹൃത്തിനെ കാണാനായി പോകുന്നതായി വീട്ടുകാരെ അറിയിച്ചിരുന്നു. തന്റെ കറുത്ത ഹോണ്ട ആക്ടീവയില്‍ യാത്ര തിരിച്ച ഗാനം പിന്നീട് മടങ്ങി വന്നില്ലെന്ന് ബന്ധുക്കള്‍ കെ.കെ.നഗര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിന്റെ എല്ലാ വശവും പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു. ഗാനത്തിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അവസാനം സിഗ്‌നല്‍ ലഭിച്ചത് എവിടെ നിന്നാണെന്നും അന്വേഷിക്കുന്നുണ്ട്. തലശ്ശേരി സ്വദേശിയായ ഗാനം നായര്‍ തയ്യാറാക്കിയ മ്യൂസിക് വിഡിയോകള്‍ ജനശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha
























