Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

ഇന്‍സ്റ്റാഗ്രാമിലെ ബിക്കിനി ചിത്രത്തിലെ കമന്റ്; ആരാധകനെ കരയിപ്പിച്ച് സമാന്ത!

30 MAY 2017 10:58 AM IST
മലയാളി വാര്‍ത്ത

ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെ ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവക്കാറുള്ള നടിയാണ് സമാന്ത. കഴിഞ്ഞ ദിവസം ഒരു ബിക്കിനി ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ നടി ഷെയര്‍ ചെയ്തിരുന്നു. 'മിനിവെക്കേഷന്‍ തുടങ്ങി' എന്നായിരുന്നു നടി ചിത്രത്തിന് അടിക്കുറിപ്പ് എഴുതിയത്.

എന്നാല്‍ ഈ ചിത്രം കുറച്ച് കടന്നുപോയെന്നായിരുന്നു ചിലരുടെ വിമര്‍ശനം. നിങ്ങളുടെ ജീവിതം നിങ്ങളുടേത് മാത്രമല്ലെന്നും ഒരു തലമുറ നിങ്ങളില്‍ നിന്നാണ് പഠിക്കുന്നതെന്നും ഒരു വിമര്‍ശകന്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തു. എത്രനാള്‍ നാഗചൈതന്യ ഇത്തരം ബുദ്ധിശൂന്യതകള്‍ കണ്ട് മിണ്ടാതിരിക്കുമെന്നും ഈ ചിത്രത്തിന് താഴെ ആരാധകന്‍ കുറിച്ചു.

എന്നാല്‍ ഈ കമന്റ് സമാന്തയ്ക്ക് അത്ര പിടിച്ചില്ല. ഉടന്‍ തന്നെ നടി ചുട്ടമറുപടിയുമായി രംഗത്തെത്തി. തലമുറ അവരുടെ കാര്യങ്ങള്‍ കൃത്യമായി പഠിക്കുന്നുണ്ടെന്നും ഒരാളെ വിലയിരുത്തുന്നത് അവര്‍ ധരിക്കുന്ന വസ്ത്രം നോക്കിയാകരുതെന്നും സമാന്ത മറുപടിയായി പറഞ്ഞു. നിങ്ങളുടെ വില കുറഞ്ഞചിന്താഗതിയില്‍ പുച്ഛം തോന്നുന്നുവെന്നും സമാന്ത പറഞ്ഞു. കൂടാതെ ഈ കമന്റ് പോസ്റ്റ് ചെയ്ത വിദ്വാനെ നടി ബ്ലോക്ക് ചെയ്യുകയും ചെയ്തു. ഇതുകൊണ്ടാണ് ട്വിറ്ററിലെ ബ്ലോക് ബട്ടന്‍ താന്‍ ഇഷ്ടപ്പെടുന്നതെന്നും അടുത്ത സെക്കന്‍ഡില്‍ ഇയാള്‍ ഇല്ലാതാകുമെന്നും സമാന്ത ട്വീറ്റ് ചെയ്തു.



സമാന്തയുടെ മറുപടിക്കെതിരെ ഈ വിമര്‍ശകന്‍ വീണ്ടും രംഗത്തെത്തി. എനിക്ക് ഒരു പുതിയ പാഠം പഠിപ്പിച്ചു തന്നതിന് നന്ദിയുണ്ടെന്നും നിങ്ങള്‍ ഇന്ന് സൃഷ്ടിച്ച വിവരക്കേടിനുള്ള ഫലം എന്താണെന്ന് എനിക്ക് അറിയണമെന്നും ഇയാള്‍ പറയുന്നു. ആരാധകര്‍ എന്നാല്‍ നിങ്ങളുടെ സൗന്ദര്യം വാഴ്ത്തുന്നവര്‍ മാത്രമല്ലെന്നും ഇപ്പോള്‍ നിങ്ങള്‍ക്കൊപ്പമുള്ളവര്‍ നാളെ തള്ളിപ്പറയുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



ഇനി സമാന്ത എന്റെ ജീവിതത്തിന്റെ ഭാഗമല്ലെന്നും അഹങ്കാരവും ആത്മവിശ്വാസവും നിറഞ്ഞ യുവതി ഇറങ്ങിപ്പോകൂ എന്നും ഈ ആരാധകന്‍ സ്വന്തം അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തു. സമാന്തയുടെ കടുത്ത ആരാധകന്‍ കൂടിയായിരുന്നു ഈ വിമര്‍ശകനെന്ന് മറ്റൊരു വസ്തുത. ഈ ട്വീറ്റ് ചെയ്തതിന് ശേഷം ആരാധകന്‍ മനംനൊന്ത് സ്വന്തം അക്കൗണ്ടും നീക്കം ചെയ്തു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (6 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (7 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (9 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (9 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (11 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (11 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (11 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (11 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (11 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (12 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (12 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (12 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (13 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (14 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (14 hours ago)

Malayali Vartha Recommends