ദിലീപിനെ നായകനാക്കാന്‍ നാദിര്‍ഷായുടെ ഒരുക്കങ്ങള്‍

ദിലീപും നാദിര്‍ഷായും തമ്മിലുള്ള ബന്ധം മളയാളികള്‍ക്ക് സുപരിചിതമാണ്. മിമിക്രിയില്‍ തുടങ്ങി സൂപ്പര്‍ ഹിറ്റായ ദേ മാവേലിക്കൊമ്പത്ത് എന്ന പാരഡി ക്യാസറ്റിലേക്ക് വളര്‍ന്നപ്പോള്‍ മലയാളികള്‍ക്കും പ്രിയങ്കരരായി. തുടര്‍ന്ന് രണ്ടു പേരും സിനിമയില്‍ തിളങ്ങി.
നാദിര്‍ഷ സംവിധായകന്റെ റോളിലെത്തിയപ്പോള്‍ ഉറ്റ ചങ്ങാതി ദിലീപിനെ നായകനാക്കി എന്ന് സിനിമ ചെയ്യുമെന്നുളളത് എല്ലാവരും ചോദിച്ച ചോദ്യമാണ്. പ്രേക്ഷകരും ആരാധകരുമെല്ലാം കാത്തിരുന്ന ആ സമാഗമം ഉടനുണ്ടാകുമെന്ന് സൂചന. നാദിര്‍ഷയുടെ മൂന്നാമത്തെ ചിത്രത്തില്‍ ദിലീപായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാര്‍ത്തകളുടെ നിജസ്ഥിതി ഇതുവരെയും വ്യക്തമായിട്ടില്ലെങ്കിലും ആരാധകര്‍ പ്രതീക്ഷയില്‍ തന്നെ. അമേരിക്കന്‍ ഷോ കഴിഞ്ഞ് ഇരുവരും തിരിച്ചെത്തിയിട്ടില്ല. ഇരുവരും നാട്ടിലെത്തിയ ശേഷം പ്രഖ്യാപനമുണ്ടാകുമെന്നും സൂചനകളുണ്ട്.
നാദിര്‍ഷാ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷന്‍ നിര്‍മിച്ചത് ദിലീപായിരുന്നു. വന്‍ ഹിറ്റായ ചിത്രത്തിന് ശേഷം നാദിര്‍ഷ പ്രഖ്യാപിച്ച അടുത്ത ചിത്രം മമ്മൂട്ടിയോടൊപ്പം ആയിരുന്നു. അതിനിടയിലാണ് ദിലീപ് നാദിര്‍ഷ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























