മഴവന്നപ്പോള്‍ ആരാധകര്‍ പ്രാര്‍ത്ഥിച്ചത് പ്രിയങ്കയെ

ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മത്സരത്തിനിടെ മഴ വില്ലനായപ്പോള്‍ ആരാധകര്‍ ശപിച്ചു. അവസാനം ആളുകള്‍ രോഷം തീര്‍ത്തത് പ്രിയങ്കയെയും കമന്റേറ്റര്‍ കൂടിയായ മായന്തി ലാംഗറിനെയും ട്രോളിക്കൊണ്ടാണ്. സമീപകാലത്ത് ധരിച്ച് ശ്രദ്ധപിടിച്ചുപറ്റിയ വേഷങ്ങളാണ് ഇരുവര്‍ക്കും പാരയായത്.
മെറ്റ് ഗാലയുടെ റെഡ് കാര്‍പ്പെറ്റില്‍ ധരിച്ച കാക്കി നിറത്തിലുള്ള നീളന്‍ റാല്‍ഫ് റോറന്‍ ട്രഞ്ച് ഗൗണാണ് പ്രിയങ്കയെ വെട്ടിലാക്കിയത്. പ്രിയങ്കയുടെ നീളന്‍ ഗൗണ്‍ കൊണ്ട് മത്സരം നടക്കുന്ന എഡ്ജ്ബാസ്റ്റണ്‍ സ്‌റ്റേഡിയം മൂടുന്നതാണ് ഒരു ട്വീറ്റ്. ഇന്ത്യയിലെയും പാകിസ്താനിലെയും ലക്ഷക്കണക്കിന് വരുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ഇനി പ്രിയങ്ക ചോപ്രയില്‍ മാത്രമാണ് പ്രതീക്ഷ എന്നാണ് ട്വീറ്റ്. ഈ ഗൗണ്‍ ധരിച്ചതിന് നേരത്തെയും പ്രിയങ്കയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത ആക്രമണവും പരിഹാസവുമായിരുന്നു.
ഗൗണിന്റെ നീളം കൂടിയതാണ് പ്രിയങ്കയ്ക്ക് പ്രശ്‌നമായതെങ്കില്‍ ഉടുതുണിയുടെ നീളം കുറഞ്ഞതാണ് മായന്തിയെ ട്രോളിന് ഇരയാക്കിയത്. മായന്തിക്ക് മഴയെക്കുറിച്ച് നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് ഒരു ടവ്വലും ധരിച്ച് വന്നത് എന്നായിരുന്നു പരിഹാസ ട്വീറ്റ്. ഒപ്പം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്ററായി ഇറക്കം കുറഞ്ഞ വേഷം ധരിച്ച് നില്‍ക്കുന്ന ചിത്രവും.
https://www.facebook.com/Malayalivartha

























