മസില്‍മാന്‍ പതറിപ്പോയ നിമിഷം: കാമുകിയെക്കുറിച്ച് സല്‍മാന്‍ ഖാന്

ബോളിവുഡിന്റെ മസില്‍ ഖാന് പ്രണയിനികള്‍ക്ക് ഒരു കുറവും ഇല്ല. എന്നാല്‍ ആരെയും വിവാഹം കഴിക്കാന്‍ തയ്യാറായിട്ടുമില്ല. പക്ഷേ സല്‍മാന്റെ പ്രണയിനികള്‍ എന്ന ടാഗില്‍ അവരെല്ലാം തന്നെ ബി ടൗണില്‍ പിടിച്ചു കയറി. കത്രീന കൈഫ്, ഐശ്വര്യ റായ്, ലൂലിയ വെന്റര്‍, സംഗീത ബിജ്‌ലാനി, സോമി അലി എന്നിങ്ങനെ നീണ്ട നിര തന്നെയുണ്ട് സല്‍മാന്റെ മുന്‍ കാമുകിമാരായി.
ഈ ബന്ധങ്ങളെല്ലാം വിവാദവുമായിരുന്നെങ്കില്‍ ആര്‍ക്കും അറിയാന്‍ പാടില്ലാത്ത മറ്റൊരു പ്രണയത്തെക്കുറിച്ച് സല്‍മാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ബോളിവുഡില്‍ എത്തുന്നതിന് മുന്‍പുള്ള തന്റെ കൗമാര കാലത്തായിരുന്നു ഏറെ വേദനിപ്പിച്ച ആ പ്രണയമെന്ന് സല്‍മാന്‍ പറയുന്നു.
അന്നെനിക്ക് 16 വയസ്സായിരുന്നു. ഒരുപാട് ഇഷ്ടമുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. എന്നാല്‍ അന്ന് പ്രണയം തുറന്നു പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അവള്‍ നോ പറയുമോ എന്ന പേടി. പിന്നീട് അവള്‍ എന്റെ രണ്ടു കൂട്ടുകാരുമായി അടുപ്പത്തിലാണെന്ന് അറിഞ്ഞു. ഇതോടെ ഹൃദയം തകര്‍ന്നു പോയി. അവള്‍ക്കും അവളുടെ പട്ടിക്കും എന്നെ ഇഷ്ടമായിരുന്നില്ല.
അവളെ പിരിഞ്ഞ ശേഷം ജീവിതം അവസാനിക്കുകയാണോ എന്നു വരെ തോന്നിപ്പോയെന്ന് ചിരിയോടെ സല്‍മാന്‍ പറഞ്ഞു. 35 വര്‍ഷമായി അവരെ കണ്ടിട്ടില്ല. സുഖമായി ജീവിക്കുന്നുണ്ടാവുമെന്ന് കരുതുന്നെന്നും താരം പറഞ്ഞു. പുതിയ ചിത്രം ട്യൂബ് ലൈറ്റിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് സല്‍മാന്‍ മനസ്സ് തുറന്നത്.
https://www.facebook.com/Malayalivartha

























