സ്ത്രീയുടെ സഹനശക്തിയെ പരീക്ഷിക്കരുത്... അവള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍...

സ്ത്രീയുടെ സഹനശക്തിയെ പരീക്ഷിക്കരുതെന്നും അവള്‍ പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ആണുങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്നും ഫഹദ് പറഞ്ഞു. ആ മനസിന്റെ കരുത്ത് അത്രയും വലുതാണ്. അങ്ങനെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന സ്ത്രീകളുടെ ദുരിതങ്ങള്‍ കാണുന്ന സിനിമകള്‍ക്കൊപ്പമാണ് ഞാന്‍ നിന്നത്.
'ഞാന്‍ ആഗ്രഹിക്കുന്ന ഒരു ജീവിതമുണ്ട്. അത് വിട്ടുള്ള കളിയില്ല. എന്റെ കരിയര്‍ അതിന് തടസമാകുമെന്ന് തോന്നിയാല്‍ അത് ഉപേക്ഷിക്കാന്‍ ഞാന്‍ തയ്യാറാണ്. സിനിമ കഴിഞ്ഞാല്‍ ഞാന്‍ ഡിസ്‌കണക്ടഡായിരിക്കും. ഞാനും നസ്രിയയും പുതിയ ഫഌറ്റില്‍ ഞങ്ങളുടേതായ ലോകത്താണ്.
ഇപ്പോള്‍ കുടുംബജീവിതം ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്.'ഫഹദ് പറയുന്നു. തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഗംഭീരമെന്ന് തോന്നുന്ന ചിത്രം വന്നാല്‍ ഇനിയും ഒരുമിച്ച് അഭിനയിക്കുമെന്നും ഫഹദ് പറഞ്ഞു.
https://www.facebook.com/Malayalivartha

























