മോഹന്‍ലാല്‍ ഷോ അമൃതയില്‍; പ്രശ്‌നമുണ്ടാക്കാന്‍ നിര്‍മ്മാതാക്കള്‍

സൂപ്പര്‍ താരങ്ങള്‍ ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നത് തിയേറ്റര്‍ കളക്ഷനെ ബാധിക്കുന്നതിനാല്‍ നിര്‍മാതാക്കള്‍ ഇതിനെ എക്കാലവും എതിര്‍ത്തിരുന്നു. അങ്ങനെ പല സ്‌റ്റേജ്‌ഷോകളും മുടങ്ങിയിട്ടുണ്ട്. ഏറ്റവും അവസാനം മോഹന്‍ലാല്‍ മിനി സ്‌ക്രീനില്‍ എത്തുന്നത് നിര്‍മാതാക്കള്‍ക്ക് പിടിച്ചിട്ടില്ല.
താരം സ്വീകരണ മുറികളിലേക്ക് കടന്നുവരുന്നത് ചാനലുകള്‍ക്ക് മാത്രം ഗുണമുള്ള കാര്യമാണെന്നാണ് നിര്‍മാതാക്കള്‍ വാദിക്കുന്നത്. ഇതിനു മുന്‍പ് സിനിമകളുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും പ്രൊമോഷനും അവാര്‍ഡ് നിശകളിലുമൊക്കെ മോഹന്‍ലാലിനെ ടെലിവിഷനില്‍ കണ്ടിട്ടുണ്ടെങ്കിലും താരം കേന്ദ്ര ബിന്ദുവായി ഒരു ഷോയും ഇത് വരെ ഒരു ചാനലിലും വന്നിട്ടില്ല.
ലാല്‍സലാം എന്ന് പേര് നല്‍കിയിരിക്കുന്ന ഷോയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുന്നു. ഷോയില്‍ ഉടനീളം മോഹന്‍ലാലിന്റെ സാന്നിധ്യം ഉണ്ടാകുമെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. 38 വര്‍ഷം നീണ്ട സിനിമ യാത്ര്‌ക്കൊപ്പം മോഹന്‍ലാല്‍ തിരഞ്ഞെടുക്കപ്പെട്ട ആരാധകരെയും ഈ ഷോയിലൂടെ നേരിട്ട് കാണുന്നുണ്ട്.
360 ഡിഗ്രിയിലുള്ള ഒരു ബ്രഹ്മാണ്ഡ സെറ്റാണ് ലാല്‍ സലാം എന്ന ഷോയ്ക്ക് വേണ്ടി അമൃത ടി വി ഒരുക്കിയിരിക്കുന്നത്. താരം ആരാധകരെ നേരിട്ടു കാണുന്നതിനാല്‍ വലിയ രീതിയില്‍ റേറ്റിംഗ് കൂടാന്‍ സാധ്യതയുണ്ട്. പ്രൈംടൈമിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നതെങ്കില്‍ ഫസ്റ്റ്‌ഷോ കളക്ഷനെ ബാധിക്കും.
https://www.facebook.com/Malayalivartha

























