Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അവരോടുള്ള പ്രതികാരമായിരുന്നു ആ സിനിമയെന്ന് ബാബുരാജ്...

09 JUNE 2017 08:13 PM IST
മലയാളി വാര്‍ത്ത

സിനിമയില്‍ എത്തിയ ആദ്യകാലങ്ങളില്‍ നായകന്റേയും മറ്റുള്ളവരുടേയും തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട ഗുണ്ട മാത്രമായിരുന്നു ബാബുരാജ്. പതിനേഴ് കൊല്ലത്തിന് ശേഷമാണ് തനിക്കൊരു ഡയലോഗ് കിട്ടിയതെന്ന് ബാബുരാജ് പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

ശക്തനും ക്രൂരനുമായ വില്ലന്‍ കഥാപാത്രങ്ങളില്‍ നിന്നും പ്രേക്ഷകരെ കുടുകുടെ ചിരപ്പിക്കുന്ന ഹാസ്യ വേഷങ്ങളിലേക്ക് കൂടുമാറുന്ന ബാബുരാജിനെയായിരുന്നു പിന്നീട് മലയാള സിനിമാ ലോകം കണ്ടത്. വില്ലത്തരത്തില്‍ നിന്നും ഹാസ്യത്തിലേക്ക് കൂടുമാറിയ തന്റെ മുന്‍ഗാമികള്‍ക്ക് പിന്നാലെ ബാബുരാജും. കൊമേഡിയനായി മാറിയ ബാബുരാജിനും പറയാനുണ്ട് ഒരു മധുര പ്രതികാരത്തിന്റെ കഥ. അതും ദിലീപിനോട്. സംഭവങ്ങളുടെ തുടക്കം സോള്‍ട്ട് ആന്‍ഡ് പെപ്പറിനും മുമ്പായിരുന്നു. ദിലീപിനെ നായകനാക്കി സന്ധ്യാമോഹന്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ മരുകന്റെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുന്ന സമയം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിട്ടേയുള്ളു.

തിരുവനന്തപുരത്ത് എത്തിയ ബാബുരാജ് യാദൃശ്ചീകമായിട്ടായിരുന്നു മിസ്റ്റര്‍ മരുമകന്റെ സെറ്റിലെത്തിയത്. സൂപ്പര്‍ ഹിറ്റ് തിരക്കഥാകൃത്തുകളായ ഉദയകൃഷ്ണ സിബി കെ തോമസായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. തനിക്ക് വേഷമൊന്നും ഇല്ലേ എന്ന് ബാബുരാജ് സംവിധായകനോടും ദിലീപിനോടും ചോദിച്ചു. അവസരം ചോദിച്ച ബാബുരാജിന് മറുപടി നല്‍കിയത് ദിലീപായിരുന്നു. വില്ലന്മാര്‍ക്ക് ഈ കോമഡി ചിത്രത്തില്‍ എന്ത് കാര്യം എന്നായിരുന്നു ദിലീപ് തമാശ രൂപേണ ബാബുരാജിനോട് പറഞ്ഞത്. ബാബാുരാജ് അവിടെ നിന്നും മടങ്ങി. അങ്ങ് വില്ലന്റെ ഇമേജായിരുന്നു താരത്തിന്.
ബാബുരാജ് മിസ്റ്റര്‍ മരുകന്റെ സെറ്റില്‍ നിന്നും മടങ്ങിയ ശേഷമായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ തിയറ്ററുകളിലെത്തിയത്. ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു, ഒപ്പം ബാബുരാജന്റെ ബാബു എന്ന പാചകക്കാരനേയും. വില്ലന്‍ വേഷത്തില്‍ തിളങ്ങിയ താരത്തിന് മറ്റൊരു ഇമേജ് നല്‍കി പാചക്കാരനായ ബാബു.
വില്ലന്മാര്‍ക്ക് വേഷമില്ലെന്ന് പറഞ്ഞ അതേ മിസ്റ്റര്‍ മരുമകനിലേക്കുള്ള വിളി ബാബുരാജിനെ തേടിയെത്തി. വില്ലനായിട്ടായിരുന്നില്ല കോമേഡിയനായിട്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ കഥാപാത്രമായിരുന്നു അതിന് കാരണമായത്. അങ്ങനെ മിസ്റ്റര്‍ മരുമകനിലെ മണ്ടന്‍ വക്കീലായി ബാബുരാജ് മാറി.
മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ അവതരിപ്പിക്കേണ്ടിയിരുന്ന വേഷമായിരുന്നു മിസ്റ്റര്‍ മരുമകനിലെ മണ്ടന്‍ വക്കീലിന്റേത്. എന്നാല്‍ ഈ സമയത്തായിരുന്നു ജഗതി അപകടത്തില്‍ പെടുന്നത്. ജഗതിക്ക് പകരക്കാരനെ തേടുമ്പോഴായിരുന്നു സോള്‍ട്ട് ആന്‍ഡ് പെപ്പറിലെ ബാബുരാജിന്റെ കഥാപാത്രം ശ്രദ്ധയില്‍ പെടുന്നത്. വില്ലന്മാര്‍ക്ക് വേഷമില്ലെന്ന് പറഞ്ഞ അതേ ചിത്രത്തിലേക്ക് വില്ലനല്ലാതെ ഹാസ്യ താരമായി താന്‍ എത്തി. അത് തനിക്ക് ദിലീപിനോടും സംവിധായകന്‍ സന്ധ്യാമോഹനോടുമുള്ള മധുര പ്രതികാരമായിയെന്ന് ബാബുരാജ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (8 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (8 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (11 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (11 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (13 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (13 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (13 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (13 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (13 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (13 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (14 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (14 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (14 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (15 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (16 hours ago)

Malayali Vartha Recommends