ആ ഫോണ്‍ കോള്‍ വന്നപ്പോള്‍ ജയസൂര്യ ഞെട്ടി; വീട്ടിലെത്തിയപ്പോള്‍...

ജയസൂര്യരഞ്ജിത്ത് ശങ്കര്‍ ചിത്രം ഫുക്രിയില്‍ ജയസൂര്യ ധരിച്ച കൂര്‍ത്തകള്‍ക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. ജയസൂര്യയുടെ ഭാര്യ സരിതയാണ് അത് ഡിസൈന്‍ ചെയ്തത്. ഫുക്രി സിനിമ ഇറങ്ങിയ സമയത്ത് എല്ലാവരും ശ്രദ്ധിച്ച ഡിസൈനായിരുന്നു അത്.
എന്നാല്‍ സാക്ഷാല്‍ മോഹന്‍ലാല്‍ വരെ ആ കുര്‍ത്തയുടെ ഫാനായി എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ജയസൂര്യയോട് പറഞ്ഞ് അത്തരത്തിലെ കുര്‍ത്ത ഡിസൈന്‍ ചെയ്ത് വാങ്ങിയിരിക്കുകയാണ് ലാല്‍. ലാല്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ജയസൂര്യയും സരിതയും കഴിഞ്ഞ ദിവസം ലാലിന്റെ വീട്ടില്‍ നേരിട്ടെത്തി കുര്‍ത്തകള്‍ ഏല്‍പ്പിക്കുകയും ചെയ്തു. ജയസൂര്യ തന്നെ ഫെയ്‌സ് ബുക്കിലൂടെ ഈ വാര്‍ത്ത പങ്കുവച്ചത്.
'മോനേ... ലാലാണ് '
കഴിഞ്ഞ ദിവസം ലാലേട്ടന്‍ എന്നെ വിളിച്ചിട്ട് പറഞ്ഞു. മോനേ... നിന്റെ ഫുക്രി സിനിമയിലെ ആ കുര്‍ത്ത ആരാ ചെയ്‌തേ ? ഞാന്‍ പറഞ്ഞു അത് എന്റെ ഭാര്യ സരിതയാണ്. മോനെ സരിതയോട് പറഞ്ഞിട്ട് എനിയ്ക്കും അതുപോലെ രണ്ട് ഡ്രസ്സ് ഡിസൈന്‍ ചെയ്ത് തരാന്‍ പറയോ? ഞാന്‍ അത് കേട്ടപ്പോ തന്നെ െഞട്ടിപ്പോയി എനിയ്ക്ക് സംശയമായി ഇത് ലാലേട്ടന്‍ തന്നെയാണോ? ഞാന്‍ ഒന്നു കൂടി മൊബൈലിലേയ്ക്ക് നോക്കി ഇനി പൃഥിയോ, ചാക്കോയോ ആരെങ്കിലും പണി തരുന്നതാണോ എനിയ്ക്ക് സംശയമായി ,അല്ല ലാലേട്ടന്റെ നമ്പര്‍ തന്നെയാണ് .. ഞാന്‍ പറഞ്ഞു എന്ത് ചോദ്യമാണ് ലാലേട്ടാ... എത്രണ്ണം വേണം എന്ന് പറഞ്ഞാ മതി ലാലേട്ടന്‍ എവിടെയാണെങ്കിലും ഞാന്‍ എത്തിച്ച് തരും.
അങ്ങനെ ഇന്നലെ ഞങ്ങള്‍ ലാലേട്ടന്റെ വീട്ടില്‍ പോയി.. ലാലേട്ടനും ചേച്ചിയും, അടുത്ത സൂപ്പര്‍ സ്റ്റാര്‍ ഉം അവിടെ ഉണ്ടായിരുന്നു.. സരിത ലാലേട്ടന് വേണ്ടി വേറെയും ഡിസൈന്‍ ചെയ്തിരുന്നു. അദ്ദേഹം ഓരോന്നായി ഇട്ടു കൊണ്ടു വന്നപ്പോ, ആദ്യമായിട്ട് എന്റെ ഭാര്യയുടെ മുഖത്ത് നവരസത്തിന്റെ അപ്പുറത്തെ ചില ഭാവങ്ങള്‍ ഞാന്‍ കണ്ടു. അങ്ങനെ ലാലേട്ടനോട് യാത്ര പറഞ്ഞ് വണ്ടിയില്‍ കേറിയപ്പോ മുതല്‍ ഇവള് കണ്ണ് തുറക്കുന്നില്ല ..ദൈവമേ പണിയായാ... തീര്‍ന്നു പോയോന്ന് ഞാന്‍ വിചാരിച്ചു.. ടീ... എന്ന് വിളിച്ചപ്പോ അവള് കണ്ണ് തുറന്ന് എന്നെ നോക്കീട്ട് പറഞ്ഞു
''ഇത് മതി ജയാ ,ഇതാണ് എന്നെപ്പോലെയുള്ള ഒരു ഫാഷന്‍ ഡിസൈനര്‍ക്ക് കിട്ടാവുന്ന ഏറ്റവും വല്ല്യ അംഗീകാരം'.
https://www.facebook.com/Malayalivartha

























