സന്തോഷ് പണ്ഡിറ്റ് മാതൃകയാകുന്നു...രണ്ട് സിനിമകളില്‍ നിന്നായി കിട്ടിയ പ്രതിഫലം ഗോവിന്ദപുരം കോളനിക്കെന്ന് പണ്ഡിറ്റ്

പരിഹാസങ്ങള്‍ ഏറ്റുവാങ്ങി എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തി ഇത്തവണയും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇത്തവണ താരം ചെയ്തത് വളരെ വലിയ കാര്യമാണ്. അയിത്തം നിലനില്‍ക്കുന്ന ഗോവിന്ദപുരം കോളനിക്ക് സഹായവുമായാണ് താരം എത്തിയത്.
മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മാസ്റ്റര്‍ പീസ് എന്ന സിനിമയില്‍ നിന്നും പുതിയതായി അഭിനയിച്ച തമിഴ് ചിത്രത്തില്‍ നിന്നും ലഭിച്ച പ്രതിഫലം ഗോവിന്ദപുരം അംബേദ്കര്‍ കോളനിക്കുവേണ്ടി ചെലവിടുമെന്ന് സന്തോഷ് പറഞ്ഞു. ഈ രണ്ട് സിനിമകളില്‍ നിന്നായി കിട്ടിയ പ്രതിഫലം കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും.
സാക്ഷര കേരളത്തില്‍ ഇപ്പോഴും ജാതിവിവേചനം നിലനില്‍ക്കുന്നു, ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നാണ് കൊല്ലങ്കോട്ടേക്ക് സന്തോഷ് പോയത്. അംബേദ്കര്‍ കോളനിയിലെ സഹോദരങ്ങളെ കാണാനാണ് ഇനിയുള്ള ശ്രമമമെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
https://www.facebook.com/Malayalivartha

























