മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന് ഇന്നസെന്റ്; കാരണം ഇതാണ്

മോഹന്‍ലാല്‍ സിനിമയില്‍ നിന്ന് ഔട്ടാകുമെന്ന് ഇന്നസെന്റ്. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംഭവം നടന്നതെന്ന് ഇന്നസെന്റ് ഓര്‍മിച്ചു. പാലക്കാട് ഏതോ കോളജിലാണ് ഷൂട്ടിംഗ്. ലൊക്കേഷനില്‍ ആദ്യമെത്തിയത് ഇന്നസെന്റാണ്. ധാരാളം പേര്‍ ഷൂട്ടിംഗ് കാണാന്‍ എത്തിയിട്ടുണ്ടായിരുന്നു. അധികവും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമുണ്ട്. ഇന്നസെന്റിനെ കണ്ടവര്‍ ഓടിക്കൂടി. ഫോട്ടോയെടുക്കാനും ആട്ടോഗ്രാഫ് എഴുതിവാങ്ങാനും തിരക്ക് കൂട്ടി. അപ്പോഴായിരുന്നു മോഹന്‍ലാലിന്റെ വരവ്. അതോടെ എല്ലാവരും അയാളുടെ അടുത്തേയ്ക്ക് പോയി. ഇന്നസെന്റ് ഈച്ചയടിച്ചിരിപ്പായി.
ഇന്നസെന്റിന്റെ അവസ്ഥ കണ്ട് മോഹന്‍ലാല്‍ ആസ്വദിച്ചിട്ടെന്ന മട്ടില്‍ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു. തിരക്കുകളെല്ലാം ഒഴിഞ്ഞപ്പോള്‍ ലാല്‍ അടുത്തേക്ക് വന്ന് പറഞ്ഞു.'ദുഃഖിതനാണ് അല്ലേ?'. എന്തിന് ദു:ഖിക്കണമെന്ന് ഇന്നസെന്റ് ചോദിച്ചു. 'കുട്ടികളെല്ലാം നിങ്ങളെ ഒഴിവാക്കി തന്റെയടുത്തേയ്ക്ക് വന്നതല്ലേ. എന്ന് മോഹന്‍ലാല്‍ പറഞ്ഞു. അത് കേട്ട് താന്‍ അതീവദു:ഖിതനാണെന്ന് ഇന്നസെന്റ് പറഞ്ഞു. താനൊരു തമാശ പറഞ്ഞതാണെന്നും ഇന്നച്ചനത് കാര്യമാക്കണ്ടെന്നും മോഹന്‍ലാല്‍ ആശ്വസിപ്പിച്ചു. തമാശയായാലും നേരായാലും വിഷമമുണ്ടെന്നും. അത് തുറന്ന് പറയുന്നത് അതീവ ദുഖമുണ്ടെന്നും ഇന്നെന്റ് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഞെട്ടി.
കാര്യം എന്താണെന്ന് മോഹന്‍ലാല്‍ രണ്ട് മൂന്ന് തവണ തിരക്കി. അപ്പോ ഇന്നസെന്റ് പറഞ്ഞു: 'നിങ്ങള്‍ക്ക് ചുറ്റും കുട്ടികള്‍ തിരക്ക് കൂട്ടിയത് എന്തിനാണെന്ന് അറിയാമോ? അവര്‍ക്കറിയാം നിങ്ങള്‍ ഉടന്‍ ഫീല്‍ഡ് ഔട്ടാകുമെന്ന്. അതുകൊണ്ട് എത്രയും പെട്ടെന്ന് ഫോട്ടോയെടുക്കാനുള്ള ആവേശമാണ് അവര്‍ കാട്ടിയത്. പക്ഷേ എന്റെ കാര്യം അങ്ങനെയല്ലല്ലോ. ഞാനിവിടെ എന്നും ഉണ്ടാകുമെന്ന് അവര്‍ക്കറിയാം.' മറുപടി കേട്ട് ലാല്‍ രണ്ട് കൈകളും മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ട് പറഞ്ഞു. 'ഈ ജാതി മനുഷ്യരും ഭൂമിയിലുണ്ടല്ലോ ദൈവമേ.'
https://www.facebook.com/Malayalivartha

























