തന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൌണ്ട് പ്രചരിക്കുന്നതിനെതിരെ നടന് ശ്രീനിവാസന്‍

'തനിക്ക് ഫേസ്ബുക്കോ ട്വിറ്റര്‍ അക്കൗണ്ടോ ഇല്ല. തന്റെ പേരില്‍ പ്രചരിക്കുന്നത് തന്റെ ആശയങ്ങളോ അഭിപ്രായങ്ങളോ അല്ല' ശ്രീനിവാസന്‍ പറയുന്നു .നടനും സംവിധായകനുമായ ശ്രീനിവാസന്റെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൌണ്ട് പ്രചരിക്കുന്നതിനെതിരെയാണ് താരം തന്നെ രംഗത്ത് വന്നിരിക്കുന്നത്. ട്വീറ്റുകളും റീ ട്വീറ്റുകളുമടങ്ങിയ പ്രചാരണങ്ങള്‍ പിണറായി വിജയനെയും സിപിഎമ്മിനെയും എതിര്‍ക്കുന്നവയും പരിഹസിക്കുന്നവയുമാണ് .
കിലോക്ക് 300 രൂപ വിലയുളള ബിഫ് പട്ടിണി പാവങ്ങളുടെ ഭക്ഷണമാണെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രി നമുക്കുണ്ട്, ഇതാണ് ഈ അക്കൗണ്ടില്‍ നിന്നുള്ള ആദ്യ ട്വീറ്റ്.അട്ടപ്പാടിയില്‍ കുഞ്ഞുങ്ങള്‍ പോഷകാഹാര കുറവ് മൂലം മരിക്കുമ്പോള്‍ രാഷ്ട്രീയത്തിലെ സരോജ്കുമാരന്മാര്‍ ബിഫ് ഫെസ്റ്റിവല്‍ നടത്തി ഉള്ളവനെ പരിപോഷിക്കുകയാണെന്ന് രണ്ടാമത്തെ ട്വീറ്റില്‍ സൂചിപ്പിക്കുന്നു .
https://www.facebook.com/Malayalivartha

























