മകള്‍ അലംകൃതയുടെ വിശേഷം പങ്കുവച്ച് പൃഥ്വിരാജ്

മകള്‍ അലംകൃതയുടെ സ്‌കൂള്‍ വിശേഷങ്ങള്‍ പങ്കുവച്ച് നടന്‍ പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് അലംകൃതയുടെ ആദ്യദിവസത്തെ സ്‌കൂള്‍ വിശേഷം പൃഥ്വി പറയുന്നത്. മകളുടെ ആദ്യ ദിവസം തനിക്കായിരുന്ന ടെന്‍ഷന്‍ മുഴുവന്‍ എന്ന് പൃഥ്വിരാജ്പറയുന്നു. എങ്കിലും താന്‍ വളരെ കൂളായി പെരുമാറി. സമയം എത്ര വേഗമാണ് പറന്നു പോകുന്നത് എന്നു പറഞ്ഞാണ് പൃഥ്വി പോസ്റ്റ് അവസാനിപ്പിക്കുന്നത്.
പൃഥ്വിയുടെയും സുപ്രിയയുടെയും ജീവിതം മുഴുവന്‍ അലംകൃതയെ കേന്ദ്രീകരിച്ചാണ്. അലംകൃതയ്ക്ക് രാജുവിന്റെ ദേഷ്യമുണ്ടെന്ന് സുപ്രിയ പറയുന്നു. ഒരു സാധാരണ ബാല്യത്തിലൂടെ അലംകൃതയും കടന്നുപോകണമെന്നാണ് പൃഥ്വിയുടെ ആഗ്രഹം. അവള്‍ക്ക് കിട്ടുന്ന ഈ സൗകര്യങ്ങളെല്ലാം ലോകത്ത് വളരെ കുറച്ചുപേര്‍ക്ക് മാത്രം കിട്ടുന്നതാണ് എന്ന ധാരണ അവള്‍ക്കുണ്ടാകണമെന്നും പൃഥ്വി പറയുന്നു.
https://www.facebook.com/Malayalivartha

























