Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

സീരിയല്‍ താരത്തിന്റെ മരണത്തില്‍ ഞെട്ടലോടെ സിനിമാലോകം

13 JUNE 2017 10:50 AM IST
മലയാളി വാര്‍ത്ത

ബോളീവുഡ് നടിയും മോഡലുമായ കൃതികാ ചൗധരിയെ ദുരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. സബര്‍ബന്‍ അന്ധേരിയിലെ അവരുടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കൃതികയുടെ വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നുവെന്ന അയല്‍വാസിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ നിലയില്‍ കൃതികയുടെ മൃതദേഹം കണ്ടെത്തിയത്.

അതേസമയം മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസെത്തി. വീട്ടിന് പുറത്തായിരുന്നു ലോക് ചെയ്തിരുന്നത്. ഈ സാഹചര്യത്തിലാണ് മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് എത്തുന്നത്. ആരേയും സംശയമില്ല. എന്നാല്‍ കൃതികയുമായി ബന്ധപ്പെട്ടവരെയെല്ലാം ചോദ്യം ചെയ്യുന്നുണ്ട്. കൊലപാതക കാരണവും വ്യക്തമല്ല. സിസിടിവിയും മറ്റും പരിശോധിച്ച് നിഗമനത്തിലേക്ക് എത്താനാണ് ശ്രമം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ മൃതദേഹത്തിന്റെ പഴക്കം ഉറപ്പിക്കും. ഇതിന് ശേഷം ഇത്തരത്തിലുള്ള അന്വേഷണത്തിലേക്ക് കടക്കും.
വുഡ്

മോഡലാവുകയെന്ന ലക്ഷ്യത്തോടെയാണ് മുംബൈയില്‍ കൃതിക എത്തിയത്. ടെലിവിഷന്‍ സീരിയലുകളിലൂടെ സാന്നിധ്യം അറിയിക്കുകയും ചെയ്തു. അതിനിടെയാണ് ദുരൂഹ സാഹചര്യത്തിലെ മരണമെത്തുന്നത്. അയല്‍വാസി നല്‍കിയ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച വൈകിട്ട് 3.45 ന് സ്ഥലത്തെത്തിയ പൊലീസ് വീടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മരിച്ചത് കൃതികയാണെന്ന് തിരിച്ചറിഞ്ഞത്.

വീടിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കഴിഞ്ഞ നാലു ദിവസമായി വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിന് മുമ്പ് കൊല നടന്നുവെന്നാണ് സംശയം. അല്‍വാസികള്‍ക്കും സംശയം തോന്നുന്നതൊന്നും ലഭിച്ചിട്ടില്ല. ഹരിദ്വാര്‍ സ്വദേശിയായ കൃതിക 2013 ല്‍ ഇറങ്ങിയ കങ്കണാ റൗത്ത് ചിത്രം റജ്ജോയില്‍ അഭിനയിച്ചിരുന്നു. നിരവധി ടെലിവിഷന്‍ പരമ്പരകളിലും കൃതിക അഭിയിച്ചിട്ടുണ്ട്. സിനിമയില്‍ സജീവമല്ലെങ്കിലും കൃത്രികയുടെ മരണം ബോളിവുഡിനേയും ഞെട്ടിച്ചു.

നടിയുടെ മരണത്തിലെ അന്വേഷണം സിനിമാ മേഖലയിലേക്കും എത്തുമെന്നാണ് സൂചന. അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും ഇരുപത്തിമൂന്നു കാരിയുടെ മരണത്തിലെ കാരണം പ്രവചിക്കാനാകുന്നില്ല. ലൈംഗികമായി ചൂഷണം ചെയ്ത ശേഷമാണോ മരണമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (2 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (3 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (3 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (4 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (4 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (4 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (6 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (6 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (6 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (6 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (6 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (6 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (6 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (7 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (7 hours ago)

Malayali Vartha Recommends