Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ദിലീപും ബിജു മേനോനും കടുത്ത ശത്രുക്കളോ? ഒടുവില്‍ അതിനുത്തരവും ബിജുമേനോന്‍ തന്നെ പരസ്യമാക്കി

13 JUNE 2017 12:43 PM IST
മലയാളി വാര്‍ത്ത

പരസ്യമായതും രഹസ്യമായതുമായ ഒത്തിരി ശത്രുക്കള്‍ സിനിമയ്ക്കകത്തുണ്ട്. എന്നാല്‍ ഇതിലൊന്നും പെടാതെ ചിലരെ തെറ്റിപ്പിക്കാനും പാപ്പരാസികള്‍ ശ്രമിയ്ക്കുന്നു. ദിലീപിന് നേരെയുള്ള സോഷ്യല്‍ മീഡിയ ആക്രമണത്തില്‍ പലരെയും ശത്രുക്കളായി പ്രഖ്യാപിയ്ക്കുകയാണ് പാപ്പരാസികള്‍. ദിലീപ് ബിജു മേനോനെ ഒതുക്കാന്‍ ശ്രമിയ്ക്കുന്നു എന്നും, ദിലീപും ബിജു മേനോനും കടുത്ത ശത്രുക്കളാണ് എന്നുമൊക്കെയാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍. സഹികെട്ട ബിജു മേനോന്‍ ആദ്യമായി വാര്‍ത്തകളോട് പ്രതികരിയ്ക്കുന്നു

മലയാള സിനിമയില്‍ വേറിട്ട സ്റ്റാര്‍ഡം നിലനിര്‍ത്തി മുന്നേറുകയാണ് ബിജു മേനോന്‍. മുന്‍വിധികളൊന്നുമില്ലാതെ എത്തുന്ന ബിജു മേനോന്‍ ചിത്രങ്ങള്‍ക്ക് കുടുംബ പ്രേക്ഷകരുടെ പിന്തുണ ലഭിയ്ക്കുന്നു. സിനിമ വമ്പന്‍ വിജയങ്ങളായി തീരുകയും ചെയ്യുന്നു. ഇതോടെ ദിലീപ് ബിജു മേനോനെ ഒതുക്കാന്‍ ശ്രമിയ്ക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

ഔദ്യോഗികം മാത്രമല്ല, ഇരുവരും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്‌നങ്ങളുമുണ്ടത്രെ. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുടെ അടുത്ത സുഹൃത്താണ് ബിജു മേനോന്റെ ഭാര്യ സംയുക്ത വര്‍മ്മ. കാവ്യയുമായുള്ള ദിലീപിന്റെ രണ്ടാം വിവാഹത്തിന് ബിജു മേനോനെ ക്ഷണിച്ചിട്ടും, സംയുക്തയുടെ എതിര്‍പ്പുകൊണ്ട് ബിജു മേനോന്‍ വന്നില്ലത്രെ. അടുത്ത സുഹൃത്തായിട്ടും ബിജു മേനോന്‍ വിവാഹത്തില്‍ പങ്കെടുക്കാത്ത ദേഷ്യവും ദിലീപിനുണ്ടായിരുന്നു എന്നാണ് പാപ്പരാസികള്‍ പ്രചരിപ്പിച്ച വാര്‍ത്തകള്‍.


എന്നാല്‍ ഇത്തരം വ്യാജ വാര്‍ത്തകള്‍ ബിജു മേനോനെ വേദനിപ്പിച്ചു. വര്‍ഷങ്ങളായി ദിലീപുമായി നല്ല സൌഹൃദ ബന്ധം തുടര്‍ന്ന് കൊണ്ടു വരികയാണ് ബിജു മേനോന്‍. ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങളായിരുന്നു. ദിലീപ് എന്നെയോ ഞാന്‍ ദിലീപിനെയോ ഒതുക്കാന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യവുമില്ല. ഒരു പണിയുമില്ലാത്ത ആരൊക്കെയോ ചേര്‍ന്ന് പടച്ചുവിട്ട വാര്‍ത്തകളാണ് അതെല്ലാം. വേറെ എന്തൊക്കെയോ വ്യക്തിപരമായ ലക്ഷ്യങ്ങളോടെയായിരിക്കാം അവര്‍ അത്തരം വാര്‍ത്തകള്‍ സൃഷ്ട്ടിക്കുന്നത് എന്ന് ബിജു മേനോന്‍ പറയുന്നു.


ഞാനും കാണാറുണ്ട് അത്തരം വാര്‍ത്തകള്‍. ദിലീപും കണ്ടിട്ടുണ്ടാവണം. ഞാനും ദിലീപും ഇത്തരം കാര്യങ്ങള്‍ സംസാരിക്കാറില്ല. ദിലീപിനും മനസ്സിലാക്കാന്‍ സാധിക്കും, ഇതുപോലുള്ള ന്യൂസുകള്‍ പടച്ചുവിടുന്നവരുടെ ലക്ഷ്യമെന്താണെന്ന് ബിജു മേനോന്‍ പറഞ്ഞു. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍, രസികന്‍, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്, പെരുമഴക്കാലം, മുല്ല, മാനസം, ക്രേസി ഗോപാലന്‍, സ്പാനിഷ് മസാല, ആഗതന്‍, മലയാള മാസം ചിങ്ങം ഒന്നിന്, കുടമാറ്റം, ഈ പുഴയും കടന്ന്, ചാന്ത് പൊട്ട്, ഇതാണോ വലിയ കാര്യം, മിസ്റ്റര്‍ മരുമകന്‍, മായാമോഹിനി, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ ചിത്രങ്ങളില്‍ ദിലീപും ബിജു മേനോനും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (2 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (2 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (3 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (3 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (3 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (5 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (5 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (6 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends