ഞങ്ങളെ ഒറ്റയ്ക്ക് വിടാറില്ല: ഇനിയ എല്ലാം തുറന്ന് പറയുന്നു

ഞങ്ങളെ മൂന്നു പേരെയും അച്ഛനും അമ്മയും വളരെ പ്രൊട്ടക്ട് ചെയ്താണ് വളര്‍ത്തിയിട്ടുള്ളതെന്ന് പ്രശസ്ത താരം ഇനിയ. ഞാന്‍ ലൊക്കേഷനില്‍ പോകുമ്പോള്‍ അവര്‍ ആരെങ്കിലും ഒപ്പമുണ്ടാകും. പ്രതിഫലമടക്കം സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തിരക്കുന്നത് അവര്‍ രണ്ടാളും കൂടിയാണ്. അവരുടെ സംരക്ഷിത വലയത്തിലാണ് ഞാനിപ്പോഴും.
നടിക്കുണ്ടായ അനുഭവം തീര്‍ച്ചയായും പേടിക്കേണ്ട ഒന്നു തന്നെയാണ്. ഞാന്‍ ഒറ്റയ്ക്ക് ഒരിടത്തും പോകുന്ന ആളല്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. എല്ലാവരും നന്മ മാത്രം ആഗ്രഹിക്കുന്നവരല്ല. പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ. ഞാന്‍ സുരക്ഷിതയാണ്, എനിക്കങ്ങനെയൊന്നും സംഭവിക്കില്ല എന്ന ആത്മവിശ്വാസമൊന്നുമില്ല.
ആ നടിയുടെ നിലപാടിലെ ബോള്‍ഡനസിനെ ഞാന്‍ പ്രശംസിക്കുന്നു. അവരതു മൂടി വയ്ക്കാതെ തുറന്നു പറഞ്ഞതിനും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വന്നതിലും ഒരുപാട് സന്തോഷം. എനിക്കിതുവരെ അങ്ങനൊന്നുമുണ്ടായിട്ടില്ല. പിന്നെ ഇതിന്റെ മറ്റൊരു വശം പറഞ്ഞാല്‍, എന്റെ മുറിയിലേക്ക് ഒരാള്‍ കടന്നു വരണമെങ്കില്‍ ഞാന്‍ മുറിയുടെ വാതില്‍ തുറന്നു കൊടുക്കണമല്ലോ. ഞാന്‍ കൂടി സമ്മതിക്കാതെ എന്റെ െ്രെപവറ്റ് സ്‌പേസിലേക്ക് ആരും വരില്ല.
തന്റേടത്തോടെ, ദൃഢമായി, ആത്മവിശ്വാസത്തോടെ നിന്നാല്‍ ആരും നമ്മെ ഓവര്‍ടേക്ക് ചെയ്യില്ല. എല്ലാത്തിനും അനുവദിച്ചതിനു ശേഷം എന്നെ അതു ചെയ്തു, ഇതു ചെയ്തു എന്നു പറഞ്ഞിട്ട് കാര്യമില്ല. കൃത്യ സമയത്ത് എതിര്‍ക്കാനും പ്രതികരിക്കാനുമുള്ള തന്റേടം കാണിക്കണം.
എന്റെ നേരെ അങ്ങനെയൊരു അനുഭവം ഉണ്ടാകാനുള്ള സാധ്യതയില്ല. അതൊരു അഹങ്കാരമല്ല, അച്ഛനും അമ്മയും കൂടെയുണ്ട് എന്ന ആത്മവിശ്വാസമാണ് എന്റെ കരുത്ത്. സെറ്റില്‍ ആരെങ്കിലും മോശമായി സംസാരിച്ചാല്‍, നോക്കിയാല്‍ എല്ലാവരും കേള്‍ക്കെ ഞാന്‍ പ്രതികരിക്കും.
വീട്ടില്‍ പറയുകയും ചെയ്യും. അവരെ ഒളിക്കുന്നതൊന്നും എന്റെ ജീവിതത്തിലില്ല. ദൈവാനുഗ്രഹം കൊണ്ട് ഇതുവരെ പ്രൊഫഷണല്‍ ലൈഫില്‍ ഒരു തിക്താനുഭവവും ഉണ്ടായിട്ടില്ല. ഇനിയുള്ള കാര്യത്തില്‍ നമുക്കൊരു ഗ്യാരന്റിയും പറയാനാവില്ലല്ലോ.
ലൊക്കേഷനില്‍ ഞാന്‍ ഇനിയയും വീട്ടില്‍ ശ്രുതിയുമാണ്. പ്രൊഫഷണല്‍ ജീവിതവും വ്യക്തി ജീവിതവും കൂട്ടിക്കുഴയ്ക്കാറില്ല. ഇപ്പോഴും അടുത്ത സുഹൃത്തുക്കള്‍ സ്‌കൂള്‍ കാലത്തുള്ളവര്‍ തന്നെയാണ്. സിനിമയെ എന്റെ പ്രൊഫഷനായി, പാഷനായി മാത്രമേ ഞാന്‍ കാണുന്നുള്ളു. അതിനപ്പുറത്തേക്ക്, വീട്ടിലേക്ക് ഞാനതിനെ കൊണ്ടു വരാറില്ല.
നൃത്തവും ബാഡ്മിന്റണുമാണ് വ്യായാമങ്ങള്‍. സെലിബ്രിറ്റി ലീഗില്‍ അംഗമായതു കൊണ്ട് ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. നൃത്തത്തിനോടുള്ള ഇഷ്ടം കൊണ്ടാണ് ഒരിക്കല്‍ ഞാന്‍ മത്സരാര്‍ത്ഥിയായ അമൃത ടിവിയിലെ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ ജഡ്ജായത്. അത് മറക്കാനാവാത്ത ഒരു അനുഭവമായിരുന്നു.
മേക്കപ്പിലും ഡ്രസ്സിംഗിലും അപ്പ്റ്റുടേറ്റാണ്. ഫംഗ്ഷനുകളിലും ഷൂട്ടിംഗിലുമല്ലാതെ മേക്കപ്പ് ഉപയോഗിക്കാറില്ല. സിനിമകളൊക്കെ കാണാറുണ്ട്. എല്ലാ ജോണറിലുമുള്ള സിനിമകളും കാണുന്ന നല്ലൊരു പ്രേക്ഷകയാണ്.
സമുദ്രക്കനി സാര്‍ സംവിധാനം ചെയ്യുന്ന ആകാശമിഠായിയില്‍ ജയറാമേട്ടനൊപ്പം, പൊട്ടു എന്ന തമിഴ് സിനിമ എന്നിവയൊക്കെയാണ് റിലീസ് ചെയ്യാനുള്ളത്. കുറച്ച് സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ട്.
മണിരത്‌നം സാറടക്കം മികച്ച സംവിധായകര്‍ക്കൊപ്പം നല്ല സിനിമകള്‍ ചെയ്യണം. രജനികാന്ത് സാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നുണ്ട്. ഇതുവരെയുള്ള എല്ലാക്കാര്യത്തിലും കൂടെ നിന്ന ദൈവം ഇനിയും കൂടെയുണ്ടാകുമെന്ന പ്രതീക്ഷയുണ്ട്, വിശ്വാസവുമുണ്ട്...
https://www.facebook.com/Malayalivartha

























