താപ്സിയെ നീരജ് പാണ്ഡെ അഭിനയിക്കാന്‍ വിടുന്നില്ല!!

താപ്സിയെ പോലെ സുന്ദരിയും കഴിവുമുള്ള നടിമാര്‍ കുറവാണ്. പിങ്ക് എന്ന ഒറ്റ ചിത്രം കൊണ്ട് രാജ്യം മുഴുവന്‍ അവരെ ശ്രദ്ധിക്കപ്പെട്ടു. യുവാക്കളുടെ മാത്രമല്ല എല്ലാ പ്രായത്തിലുമുള്ള പുരുഷന്‍മാരുടെ ഹരമാണ് താപ്സി. പ്രേക്ഷകരാണ് തന്റെ നിലനില്‍പ്പിന്റെ രഹസ്യമെന്ന് താരത്തിന് നന്നായി അറിയാം. അതുകൊണ്ട് ഓരോ സിനിമയിലും അവരുടെ കണ്ണിന് കുളിര്‍മയേകുന്ന സീനുകളില്‍ അഭിനയിക്കും. ഇക്കാര്യം സംവിധായകരോട് നേരിട്ട് പറയുകയും ചെയ്യും. എന്നാല്‍ കുറേ നാളായി താപ്സിയെ കുറിച്ച് യാതൊരു വിവരവുമില്ല. സിനിമകളുടെ എണ്ണം കുറഞ്ഞത് കൊണ്ട് വീട്ടിനുള്ളില്‍ അടയിരിക്കുകയാണെന്ന് ചിലര്‍ പറഞ്ഞ് പരത്തി.
ആര്‍ക്കും പിടികൊടുക്കാതെ താപ്സി എങ്ങോട്ടാണ് മുങ്ങിയതെന്ന് പലര്‍ക്കും പിടികിട്ടിയില്ല. അതിനിടെയാണ് സംവിധായകന്‍ നീരജ് പാണ്ഡെയുടെ കസ്റ്റഡിയിലാണ് താപ്സി എന്ന് ചിലര്‍ കണ്ടെത്തി. ധോണി അണ്‍ടോള്‍ട് സ്റ്റോറി ഉള്‍പ്പെടെയുള്ള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് നീരജ്. നീരജിനെയും താപ്സിയെയും നേരില്‍ കണ്ട് പല ചിത്രങ്ങളിലേക്കും താപ്സിയെ ക്ഷണിച്ചെങ്കിലും നീരജ് കാമുകിയെ അഭിനയിക്കാന്‍ വിടാന്‍ തയ്യാറായില്ല. അതേസമയം നീരജ് സമ്മതിക്കാതെ താന്‍ അഭിനയിക്കാനില്ലെന്ന നിലപാടിലായിരുന്നു താപ്സിയും. ഇപ്പോഴേ പണം സമ്പാദിക്കാന്‍ പറ്റൂ എന്ന് പലരും ഉപദേശിച്ചിട്ടും രക്ഷയുണ്ടായില്ല.
ഒടുവില്‍ ഒരു പടത്തില്‍ ഐറ്റം ഡാന്‍സ് ചെയ്യാന്‍ കോടികള്‍ താരം എന്ന് പ്രമുഖ പ്രൊഡക്ഷന്‍ കമ്പനി വാഗ്ദാനം ചെയ്തപ്പോള്‍ താപ്സി സമ്മതം മൂളി. എന്നാല്‍ നീരജ് താരത്തെ പിന്തിരിപ്പിച്ചു. തല്‍ക്കാലം താപ്സിക്ക് നീരജിന്റെ വല പൊട്ടിച്ച് കടക്കാനാവില്ലെന്നാണ് അറിയുന്നത്. പക്ഷെ, അതിന്റെ രഹസ്യം ആര്‍ക്കും ഇതുവരെ മനസിലായിട്ടില്ല. 29 കാരിയായ താപ്സിക്ക് 43 കാരനായ നീരജ് അനുയോജ്യനല്ലെന്ന് പലരും കഥകള്‍ പ്രചരിപ്പിച്ചിട്ടും താരം നീരജിനെ വിട്ടൊഴിയാന്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha

























