Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ആ കാഴ്ച്ച എന്റെ കണ്ണ് നനയിച്ചു... മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ച് സിദ്ദിഖ്

14 JUNE 2017 09:50 PM IST
മലയാളി വാര്‍ത്ത

കിട്ടുന്ന വേഷം അത് സഹനടനായാലും വില്ലനായാലും അങ്ങനെ ഏതു വേഷവും ഗംഭീരമാക്കുന്ന വ്യക്തിയാണ് നടന്‍ സിദ്ദിഖ്. അദ്ദേഹവും നടന്‍ മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളാണ്. തന്റെ സിനിമാജീവിതത്തിനിടയിലെ മോഹന്‍ലാലുമായുള്ള ബന്ധത്തെക്കുറിച്ച് സിദ്ദിഖ് തന്റെ ഫെയ്‌സ് ബുക്കില്‍ എഴുതിയത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

സിദ്ദിഖ് എഴുതിയ കുറിപ്പ് വായിക്കാം:

രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ് തിരിച്ചുമടങ്ങാനുള്ള ഒരുക്കങ്ങളിലായിരുന്നു ഞാന്‍. അപ്പോഴാണ് ലാലിന്റെ ചോദ്യം.

'എറണാകുളത്തേയ്ക്കാണ് അല്ലേ?'

'അതേ.'

'ഞാനും അങ്ങോട്ടേയ്ക്കാണ്. എന്റെ കാറില്‍ പോകാം.'

'എങ്കില്‍ എന്റെ വീടുവരെ വരാമോ? ഭക്ഷണം അവിടുന്നാകാം.'

'പിന്നെന്താ. പക്ഷേ എനിക്കുവേണ്ടി പ്രത്യേകിച്ചൊന്നുമുണ്ടാക്കരുത്.' ലാല്‍ പറഞ്ഞു.

അതിന് എന്റെ മനസ്സ് അനുവദിച്ചില്ല. ലാല്‍ ആദ്യമായി വീട്ടിലേക്ക് വരുന്നതല്ലേ. അതുകൊണ്ട് ഞാന്‍ വിളിച്ചുപറഞ്ഞു, എന്തെങ്കിലും വിശിഷ്യ വിഭവങ്ങള്‍ കൂടി ഉണ്ടാക്കാന്‍. വൈകുന്നേരം ആറുമണിയായി ഞങ്ങള്‍ കോയമ്പത്തൂരില്‍നിന്ന് പുറപ്പെടുമ്പോള്‍. വീട്ടിലെത്തുമ്പോള്‍ പത്തുമണി കഴിഞ്ഞിരുന്നു. വീട്ടില്‍ അന്ന് ഉപ്പയും ഉമ്മയുമുണ്ട്. സീനയും രണ്ടുമക്കളുമുണ്ട്. മോളായിട്ടില്ല. എല്ലാവരോടും വളരെ അടുപ്പമുള്ള ഒരാളെപ്പോലെയാണ് ലാല്‍ പെരുമാറിയത്. കുട്ടികളോടൊപ്പം അദ്ദേഹം കളിയും ചിരിയുമായി നടന്നു. എല്ലാവര്‍ക്കും ലാലിനെ ഇഷ്ടമായി. വീട്ടില്‍ വന്നാല്‍ ലാല്‍ കസേരയില്‍ ഇരിക്കാറില്ല. വീടിന് മുന്നിലൊരു വരാന്തയുണ്ട്. അവിടെ തൂണും ചാരി കാലും നീട്ടിയിരിക്കും. ഒരു സഹപ്രവര്‍ത്തകന്റെ വീട്ടില്‍ ഇത്രയും റിലാക്‌സ്ഡായിട്ടിരിക്കാന്‍ എനിക്കുപോലും സാധിച്ചിട്ടില്ല. ഛോട്ടാമുംബൈ എന്ന സിനിമ നടന്നുകൊണ്ടിരിക്കുന്ന സമയം. അന്നെനിക്ക് വര്‍ക്കുണ്ടായിരുന്നില്ല. അന്നുച്ചയ്ക്ക് എനിക്കൊരു ഫോണ്‍കോള്‍ വന്നു. അത് ലാലായിരുന്നു.

'അണ്ണാ എവിടെ?'

'വീട്ടിലുണ്ട്.'

'ഞാന്‍ വീട്ടില്‍ വന്നാല്‍ ഊണ് തരാമോ?'

'പിന്നെന്താ.'

'എങ്കില്‍ ഗേറ്റ് തുറക്കൂ. ഞാന്‍ നിങ്ങളുടെ വീട്ടിന് മുന്നിലുണ്ട്.'

ഇതാണ് ലാല്‍. ഓരോ നിമിഷവും എന്തെങ്കിലുമൊക്കെ സര്‍െ്രെപസുകള്‍ അദ്ദേഹം നല്‍കിക്കൊണ്ടേയിരിക്കും.ലാലിനോടൊപ്പം ഒരു മാസം നീളുന്ന ഗള്‍ഫ് ഷോയുടെ ഭാഗമായി ഞാനുമുണ്ടായിരുന്നു. പ്രോഗ്രാമുള്ള ദിവസം വൈകുന്നേരം നാലുമണിക്ക് ഞങ്ങള്‍ ഹോട്ടലില്‍നിന്ന് ഇറങ്ങും. വേദിയിലെത്തുന്ന ഞങ്ങളെ കാത്തിരിക്കുന്നത് വിവിധയിനം സ്‌നാക്‌സും സോഫ്റ്റ് ഡ്രിങ്ക്‌സും ജ്യൂസുകളുമൊക്കെയാണ്. എല്ലാവരും എന്തെങ്കിലുമെടുത്ത് കഴിക്കും. പ്രോഗ്രാമുള്ള ദിവസം എനിക്ക് ടെന്‍ഷനാണ്. വെറും വയറോടെ നില്‍ക്കുന്നതാണ് എനിക്ക് കംഫര്‍ട്ട്. അതുകൊണ്ട് ഒന്നും കഴിക്കാറില്ല. അപ്പോള്‍ ലാല്‍ നിര്‍ബന്ധിക്കും. ലാലിനോട് നോ എന്നുപറയാന്‍ ബുദ്ധിമുട്ടാണ്. കാരണം ആ രീതിയിലാണ് അദ്ദേഹം അത് അവതരിപ്പിക്കുന്നത്.

'നല്ല ഫുഡ്ഡാണ് നിങ്ങള്‍ കഴിക്കൂ.'

'ഇതുതന്നെയല്ലേ കുറച്ചുദിവസങ്ങളായി കഴിക്കുന്നത്. മടുത്തു. ചോറും മീന്‍കറിയും കഴിക്കാന്‍ കൊതിയാവുന്നു.' ഞാന്‍ പറഞ്ഞു.

'അത് എപ്പോഴും കിട്ടുന്നതല്ലേ. ഇപ്പോള്‍ ഇത് കഴിക്കൂ. നിങ്ങള്‍ കഴിച്ചാല്‍ ഞാനും കൂടി കഴിക്കാം.' പിന്നെ അതില്‍നിന്ന് പിന്‍മാറാന്‍ നമുക്കാകില്ല.

അന്നത്തെ പ്രോഗ്രാം കഴിഞ്ഞ് ഹോട്ടലിലെത്തുമ്പോള്‍ രാവിലെ രണ്ടുമണി കഴിഞ്ഞിരുന്നു. ഞങ്ങളൊരുമിച്ചാണ് ലിഫ്റ്റില്‍ കയറിയത്. എന്റെയും ജയറാമിന്റേയും റൂം നാലാമത്തെ നിലയിലാണ്. അതിനും മുകളിലാണ് ലാലിന്റെ മുറി.

ഞാന്‍ റൂമിലെത്തി ഫ്രഷാകാന്‍ തുടങ്ങുമ്പോഴായിരുന്നു ലാന്‍ഡ് ഫോണ്‍ ശബ്ദിച്ചത്. ഫോണെടുക്കുമ്പോള്‍ മറുതലയ്ക്കല്‍ ലാലാണ്.

'എന്റെ മുറിവരെ ഒന്നുവരുമോ?'

ലാലെപ്പോഴും അങ്ങനെയെ ചോദിക്കാറുള്ളൂ. അത് ആജ്ഞാപിക്കല്‍ ആവില്ല. അഭ്യര്‍ത്ഥനയാണ്.

ഞാന്‍ ലാലിന്റെ മുറിയില്‍ എത്തുമ്പോള്‍ കണ്ട കാഴ്ച എന്നെ വീണ്ടും ഞെട്ടിച്ചു. രണ്ട് പാത്രത്തിലായി ചോറും മീന്‍കറിയുമിരിക്കുന്നു.അന്ന് ദുബൈയില്‍ ലാലിനൊരു റെസ്‌റ്റോറന്റുണ്ട്. എനിക്ക് ചോറും മീന്‍കറിയും വേണമെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം അവിടെ വിളിച്ചുപറഞ്ഞ് വരുത്തിയതാണ്. റൂമില്‍ അത് എത്തിയിട്ടുണ്ടെന്ന് ഉറപ്പിച്ചതിനുശേഷമുള്ള വിളിയാണ് അല്‍പ്പം മുമ്പ് നടന്നത്. 'കൊതിയായിട്ട് കിടന്നുറങ്ങണ്ട. ചോറും മീന്‍കറിയും കഴിച്ചോളൂ.' ലാല്‍ പറഞ്ഞു. ആ നിമിഷം എന്റെ കണ്ണുകള്‍ നിറഞ്ഞു.ചോറില്‍ മീന്‍കറിയൊഴിച്ച് ഞാന്‍ കുഴയ്ക്കാന്‍ തുടങ്ങി. അത് കണ്ടിട്ട് ലാല്‍ വീണ്ടും പറഞ്ഞു. 'എന്താ ഭംഗി. എനിക്കുകൂടി തരാമോ?' ഞാന്‍ ഒരു ഉരുളകൂട്ടി ലാലിന്റെ വായിലേക്ക് വച്ചുകൊടുത്തു. പിന്നെ വേറൊരു പാത്രത്തില്‍ കുറച്ച് ചോറെടുത്ത് ലാലും എനിക്കൊപ്പം ഉണ്ണാനിരുന്നു. ഇതൊക്കെ ഒരു സഹോദരനില്‍നിന്നോ ഒരു കൂട്ടുകാരനില്‍നിന്നോ സഹപ്രവര്‍ത്തകനില്‍നിന്നോ എല്ലാവര്‍ക്കും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ചെന്നുവരില്ല.സിദ്ദിഖ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (2 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (2 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (3 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (3 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (3 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (5 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (5 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (5 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (5 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (5 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (5 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (5 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (6 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (6 hours ago)

Malayali Vartha Recommends