Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

വിവാഹത്തോടെ അടിമകളാകാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്; വൈക്കം വിജയലക്ഷ്മി

17 JUNE 2017 12:45 PM IST
മലയാളി വാര്‍ത്ത

ഞാന്‍ സധൈര്യം എടുത്ത ഒരു തീരുമാനമാണിത്. എന്റെ തീരുമാനം മാതാപിതാക്കള്‍ക്കും സ്വീകാര്യമായിരുന്നു. 'നിനക്ക് പേടി തോന്നുന്നുവെങ്കില്‍ ഈ ബന്ധം ഉപേക്ഷിക്കൂ' എന്നവര്‍ പല ആവര്‍ത്തി പറഞ്ഞപ്പോള്‍ എനിക്കും സമാധാനമായി.  ഇപ്പോഴാണ് എനിക്ക് സമാധാനം കിട്ടിയത്. മുമ്പ് വിവാഹത്തെക്കുറിച്ച് എനിക്ക് ഭയങ്കരമായ ടെന്‍ഷനായിരുന്നു. ഈശ്വരാ വിവാഹത്തിനു ശേഷം എന്നെ വിട്ടു എല്ലാം നഷ്ടപ്പെടുമോ എന്ന ആധി ഉണ്ടായിരുന്നു. വേണ്ട എന്ന് തീരുമാനിച്ചതോടെ എല്ലാം ശാന്തമായി. ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനത്തെ കുറിച്ച് ഗായിക വിവരിക്കുന്നത് ഇങ്ങനെയാണ്.

ഭാവി വരനെ കുറിച്ച് ഇപ്പോഴും വിജയലക്ഷ്മിയുടെ മനസ്സില്‍ ചില കാഴ്ചപാടുണ്ട്. എല്ലാ രീതിയിലും അദ്ദേഹം എനിക്കൊരു തുണയായിരിക്കണം. യാതൊരു കാരണവശാലും എന്നില്‍ നിരാശ ഉണ്ടാക്കരുത്. എന്റെ സംഗീത ജീവിതത്തിനോട് അദ്ദേഹത്തിന് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടായിരിക്കണം. വിജയലക്ഷ്മി പറയുന്നു. സംഗീതമാണ് എന്റെ ശക്തി. ഇങ്ങനെയൊരു കടുത്ത തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചതും ഇതുതന്നെയാണ്. ഇപ്പോള്‍ ഞാന്‍ തികച്ചും സ്വതന്ത്രയാണ്. 



വിവാഹം മൂലം യാതൊരു വിധ അടിമത്വവും സ്വീകരിക്കാന്‍ പെണ്ണുങ്ങള്‍ തയാറാകരുത്. നമ്മുടെ സര്‍ഗ്ഗവൈഭവങ്ങള്‍ക്ക് തടയിടുന്ന ഭര്‍ത്താക്കന്മാരെ വേണ്ട എന്നു പറയണം. ആണുങ്ങള്‍ എന്തു പറഞ്ഞാലും ഉടനെ കീഴടങ്ങുന്ന രീതി നല്ലതല്ല. തുടക്കത്തില്‍ ഞങ്ങള്‍ തമ്മില്‍ സംസാരിച്ച വിഷയങ്ങളില്‍നിന്നും അദ്ദേഹം പിന്‍വാങ്ങുകയുണ്ടായി. അദ്ദേഹത്തിന് മാതാപിതാക്കള്‍ ഇല്ലാത്ത സ്ഥിതിക്ക് എന്റെ വീട്ടില്‍തന്നെ താമസിക്കുമെന്ന തീരുമാനവും ഉണ്ടായി. വരനെ ആവശ്യമുണ്ടെന്ന് ഞാന്‍ കൊടുത്തിരുന്ന പത്രപരസ്യം അനുസരിച്ചു വന്ന അറുനൂറോളം പേരില്‍നിന്നും ഇദ്ദേഹത്തെയാണ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടത്. 


അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു എന്നോട് ആദ്യം സംസാരിച്ചത്. ഞാന്‍ എല്ലാ കാര്യങ്ങളും മനസ്സ് തുറന്ന് അവരോട് പറയുകയുണ്ടായി. എന്നോടൊപ്പം എന്റെ വീട്ടില്‍ താമസിക്കണം. എന്റെ സംഗീത പ്രയാണത്തില്‍ തടസം നില്‍ക്കരുത്. ഉന്നതങ്ങളിലേക്ക് പോകാന്‍ എന്നെ സഹായിക്കണം.' ഞാന്‍ പറഞ്ഞതൊക്കെ അവര്‍ സമ്മതിക്കുകയും ചെയ്തു. വിവാഹ നിശ്ചയത്തിനു ശേഷം ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ സംഭാഷണത്തില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അതില്‍നിന്ന് ഞാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കഴിയണം എന്നതായിരുന്നു. മറ്റൊന്ന് സംഗീത അദ്ധ്യാപികയായി ജോലി തുടരുക. അതെല്ലാം കേട്ട് എനിക്കു പേടി തോന്നി. ഞാന്‍ വിയോജിപ്പ് അറിയിച്ചു.


വീണ്ടും എന്നെ വേദനിപ്പിക്കുന്ന ചില സംഭാഷണങ്ങളും അദ്ദേഹത്തില്‍നിന്നും പുറത്തുവന്നു. 'കണ്ണുകള്‍ക്ക് കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷ വേണ്ട. വെറുതെ എന്തിനാ മരുന്നും മറ്റും കഴിക്കുന്നത്?' എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു. 'ഈ ബന്ധം ഇവിടെവച്ച് അവസാനിപ്പിക്കുന്നതാണ് നല്ലത്.' കാരണം തുടക്കത്തില്‍ തന്നെ സ്വഭാവ രീതി ഇങ്ങനെയാണെങ്കില്‍ വിവാഹശേഷമുള്ള അവസ്ഥ എന്തായിരിക്കും.വിജയലക്ഷ്മി പറയുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാനില്‍ അണുബോംബിടും ഇസ്രായേലിന്റെ വന്‍നീക്കം യുദ്ധം ശക്തമാക്കി അമേരിക്ക ഭയാനക സ്ഥിതിവിശേഷം  (10 hours ago)

DAM-തുറക്കും അലേർട്ട് വെള്ളം പൊങ്ങും കൊടും മഴയും..! ശമ്പളം വെട്ടിക്കുറയ്ക്കുന്നുണ്ടോ? പ്രവാസികൾ ഇത് അറിഞ്ഞില്ലെങ്കിൽ...!  (10 hours ago)

മോദി പേടിയിൽ ശിവൻകുട്ടി; സംവാദ വിവാദം ഉണ്ടാക്കിയത് മനഃപ്പൂർവ്വം  (12 hours ago)

മോ​ദിയെത്തുന്ന വേദിയിൽ കറുത്ത പുക; വൻ സുരക്ഷ വീഴ്ച  (12 hours ago)

ഇന്ത്യൻ പ്രീമിയർ ലീ​​ഗ്... ഇന്ന് മുംബൈ x 
കൊൽക്കത്ത ആവേശപ്പോരാട്ടം  (14 hours ago)

ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ ഒന്നു മുതൽ തുറക്കും...  (14 hours ago)

 ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളില്‍ മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് ഗുരുതര പരിക്ക്  (15 hours ago)

സംസ്ഥാനത്ത് അപ്രതീക്ഷിതമായുണ്ടായ വേനൽമഴയിൽ രണ്ടു ജില്ലകളിൽ വ്യാപക നാശനഷ്ടം.... ഇടിമിന്നലേറ്റ് ഒരു മരണം  (15 hours ago)

കടുത്ത സാമ്പത്തിക ബാദ്ധ്യത... ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ടു പേർ മരിച്ചു...രണ്ടു പേർ ​ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ...  (15 hours ago)

സ്‌കൂളുകളിൽ റീൽസ് ചിത്രീകരണം പാടില്ലെന്ന കർശന നിർദേശവുമായി ഡൽഹി സർക്കാർ...  (15 hours ago)

ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ  (15 hours ago)

പാൻ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളിൽ ഏപ്രിൽ ഒന്നു മുതൽ മാറ്റം...  (16 hours ago)

വാരിയെല്ലിന് പരുക്കേറ്റ വൃദ്ധ ആശുപത്രിയിൽ...  (16 hours ago)

അരക് പ്ലാറ്റിന് തീയിട്ട് IDF ഇറാനിൽ അണുബോംബിട്ടു..? ആണവ വികിരണം..? യുദ്ധം ഉടൻ തീരില്ല...! മുന്നറിയിപ്പ്  (17 hours ago)

കല്ലട പരപ്പാർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാൻ ഇറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു...  (17 hours ago)

Malayali Vartha Recommends