ഒടുവില്‍ ആ രഹസ്യത്തിനു പിന്നില്‍???

കേരളത്തിലെ സിനിമ താരങ്ങളുടെ ഫേസ്ബുക്ക് ലൈക്കില്‍ മുമ്പില്‍ നസ്രിയ ആയിരുന്നു. 76 ലക്ഷം ലൈക്കുകളായിരുന്നു നസ്രിയയുടെ ഫേസ്ബുക്ക് പേജിന് ഉണ്ടായിരുന്നത്. എന്നാല്‍ ഏവരേയും ഞെട്ടിച്ചു കൊണ്ട് ആ ഒന്നാം സ്ഥാനം മിയ നേടിരിക്കുകയാണ്. ഒരു കോടി പേജ് ലൈക്കാണു മിയയുടെ പേജിന് ലഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഒരു സെലിബ്രിറ്റിയുടെ ഫേസ്ബുക്ക് പേജിന് ഒരു കോടി ലൈക്കുകള്‍ ലഭിക്കുന്നത്.
മലയാള നടന്മാരില്‍ മോഹന്‍ലാലിനു 43 ലക്ഷവും മമ്മൂട്ടിക്ക് 36 ലക്ഷവും പൃഥ്വീരാജിന് 30 ലക്ഷവും ദൂല്‍ക്കര്‍ സല്‍മാന് 49 ലക്ഷവുമാണ് ഫേസ്ബുക്ക് പേജ് ലൈക്ക്. ഫേസ്ബുക്കില്‍ സജീവമായിരുന്ന മിയ തെലുങ്കില്‍ അഭിനയിച്ചപ്പോള്‍ ഫോളോവേഴ്‌സിന്റെ എണ്ണം കൂടുകയും കൂടുതല്‍ സ്വീകര്യത നേടുകയും ചെയ്തതാണ് ഈ നേട്ടത്തിന് കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണിയന്‍പിള്ള രാജുവിന്റെ മകന്‍ നായകനാകുന്ന ബോബിയാണ് മിയയുടെ പുറത്തിറങ്ങാനിരിക്കുന്ന അടുത്ത മലയാള ചിത്രം.
https://www.facebook.com/Malayalivartha


























