ബോളിവുഡ് നടി കൊല്ലപ്പെട്ടത് ബലാത്സംഗശ്രമത്തിനിടെ?

ബോളിവുഡ് നടിയും മോഡലുമായ കൃതിക ചൗധരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വാച്ച്മാനെയും കൃതികയുടെ അടുത്ത സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തു. സംശയത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇവിരെ ചോദ്യം ചെയ്തുവരികയാണ്. ഇരുമ്പുവടികൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
പാര്‍ട്ടിവേഷത്തില്‍ കിടക്കയില്‍ അഴുകിയനിലയിലായിരുന്നു മൃതദേഹം. നടി ലൈംഗിക അതിക്രത്തിനിടെയാണ് കൊല്ലപ്പെട്ടതെന്നും സൂചനയുണ്ട്. കൃതികയുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കളവ് പോയിട്ടുണ്ടെന്ന് സഹോദരന്‍ ദീപക് പോലീസില്‍ പരാതിനല്‍കി. കൊലപാതകം മോഷണത്തിനു വേണ്ടിയാണോയെന്നും പോലീസ് സംശയിക്കുന്നു.
ജൂണ്‍ ഏഴിന് കൃതിക ഹരിദ്വാറിലെ അച്ഛനമ്മമാരോടും സഹോദരനോടും സംസാരിച്ചിരുന്നു. ജൂണ്‍ ഏഴിനുശേഷം പന്ത്രണ്ടിനാണ് വീണ്ടും കൃതികയെ വിളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഫോണ്‍ ലഭിച്ചില്ല. പിന്നീടാണ് കൃതിക കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചതെന്ന് ദീപക് പറഞ്ഞു.
ഏപ്രില്‍ 25ന് ഹരിദ്വാറിലെ കുടുംബപരിപാടിയില്‍ പങ്കെടുത്തശേഷം മേയ് മൂന്നിനാണ് കൃതിക മുംബൈയില്‍ തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha


























