സഹതാരം വിവാഹാഭ്യര്‍ഥന നിരസിച്ചു; സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യക്ക് ശ്രമിച്ചു

കന്നട നടനും സംവിധായകനും നിര്‍മാതാവുമായ ഹുച്ച വെങ്കട്ട് ആത്മഹത്യക്ക് ശ്രമിച്ചു. ഒരു ചാനലിലെ റിയാലിറ്റി ഷോയില്‍ വെങ്കട്ടിന്റെ പങ്കാളിയായിരുന്ന രചന എന്ന പെണ്‍കുട്ടിയോട് വെങ്കട്ട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ രചന അത് നിരസിച്ചു. ആ വിഷമത്തില്‍ വെങ്കട്ട് ഫിനോയില്‍ കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. താന്‍ മരിക്കുകയാണെന്നറിയിച്ച് വെങ്കട്ട് രചനക്ക് എസ്എംഎസും അയച്ചിരുന്നു.
സംഭവത്തെക്കുറിച്ച് രചനയുടെ പ്രതികരണങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. 'റിയാലിറ്റി ഷോയ്ക്ക് വേണ്ടി വെങ്കട്ടിന്റെ ജോഡിയാകാമെന്ന് ഞാന്‍ സമ്മതിച്ചിരുന്നു. അദ്ദേഹം അത്ര മാന്യമായാണ് പെരുമാറിയിരുന്നത്. എന്നാല്‍, ഞാന്‍ ഒരിക്കലും അദ്ദേഹത്തെ പ്രേമിച്ചിട്ടില്ല'-രചന പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ തന്നെ വിവാദങ്ങളുടെ കൂട്ടുകാരനാണ് ഹുച്ച വെങ്കട്ട്. പ്രശസ്ത സിനിമാ താരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കള്‍ അവകാശപ്പെടുകയും രമ്യ വെങ്കട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























