കോടികളുടെ ബംഗ്ലാവുകള്‍ പണിത് വെള്ളിത്തിരയിലെ താരങ്ങള്‍!

ബോളിവുഡില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയ പ്രിയങ്കാ ചോപ്ര 100 കോടി മുടക്കി മുംബയില്‍ ബംഗ്ലാവ് പണിതു. എല്ലാ ആധുനിക സൗകര്യങ്ങളോടു കൂടിയ ബംഗ്ലാവില്‍ പക്ഷെ, താമസിക്കാന്‍ താരത്തിന് സമയമില്ല. ന്യൂയോര്‍ക്കിലാണ് താരമിപ്പോള്‍. അവിടെ അപ്പാര്‍ട്ട്‌മെന്റ് വാങ്ങി. ഹോട്ടലുകളില്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടെതിനെ തുടര്‍ന്നാണിത്.
ബേ വാച്ച് പരാജയമായിരുന്നെങ്കിലും പ്രിയങ്കയുടെ സ്റ്റാര്‍ഡത്തിന് കോട്ടം തട്ടിയിട്ടില്ല. നയന്‍താര ബഹുനില കെട്ടിടങ്ങളോടു കൂടിയ ബംഗ്ലാവ് ചെന്നൈയില്‍ പണിതത്. ഇതിന് ഏകദേശം 60 കോടിയിലധികം രൂപ ചെലവ് വരും. ഇന്റീരിയര്‍ ഡിസൈനിംഗിനാണ് താരം കൂടുതല്‍ പണം ചെലവഴിച്ചത്. ഗസ്റ്റിനും ജോലിക്കാര്‍ക്കും താമസിക്കാന്‍ പ്രത്യേക രീതിയിലാണ് വസതി ഒരുക്കിയിരിക്കുന്നത്.
ചിരഞ്ജീവിയുടെ മകന്‍ രാംചരണ്‍തേജ ഹൈദരാബാദില്‍ 80 കോടിയുടെ ബംഗ്ലാവ് പണിതത്. ജിംനേഷ്യം, സ്വിംമ്മിംഗ് പൂള്‍, ടെന്നീസ് കോര്‍ട്ട്, ഹോം തിയേറ്റര്‍ എന്നീ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. ഭാര്യ ഉപാസനയോടൊപ്പം താരം ഇവിടെ താമസിച്ച് തുടങ്ങി. മുമ്പ് ചിരഞ്ജീവിക്ക് ഒപ്പമായിരുന്നു താമസം.
അനുഷ്‌കയ്ക്ക് ബാംഗ്ലൂരില്‍ കോടികള്‍ വിലമതിക്കുന്ന ആഢംബര ഫഌറ്റുണ്ട്. കുടുംബ വീടിന് അടുത്താണ് താരം ഇത് വാങ്ങിയത്. ബിസിനസ് ഫാമിലിയാണെങ്കിലും താരം തന്റെ സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഫഌറ്റ് വാങ്ങിയത്. അതേസമയം ചെന്നൈയില്‍ ഫഌറ്റോ വില്ലകളോ ഇല്ല. ഷൂട്ടിംഗിന് എത്തുമ്പോള്‍ നിര്‍മാതാവിന്റെ ചെലവില്‍ ഹോട്ടലിലാണ് തങ്ങുന്നത്.
https://www.facebook.com/Malayalivartha


























