കൃതികയ്ക്ക് പിന്നാലെ മറ്റൊരു നടി കൂടി ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

ബോജ്പൂരി നടി അഞ്ജലി ശ്രീവാസ്തവയെയാണ് ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. അന്ധേരിയിലെ ഫ്‌ളാറ്റിലാണ് അഞ്ജലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് ഫോണ്‍ എടുക്കാതായതോടെ ഫ്‌ളാറ്റ് ഉടമയുടെ സഹായത്തോടെ ഡൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് തുറന്ന് അകത്ത് കയറിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സീലിംഗ് ഫാനില്‍ നിന്നും തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഫ്‌ളാറ്റില്‍ നിന്നും ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൂപ്പര്‍ ആശുപത്രിയിലേക്ക് മാറ്റി. കേഹു താ ദില്‍ മേം ബാ ഉള്‍പ്പെടെ പ്രമുഖ ബോജ്പൂരി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് അഞ്ജലി.
കഴിഞ്ഞ ദിവസം മറ്റൊരു നടി കൃതിക ചൗധരിയെ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. അഴുകിയ നിലയില്‍ അഞ്ച് ദിവസത്തിന് ശേഷമാണ് കൃതികയുടെ മൃതദേഹം കണ്ടെത്തിയത്. കൃതികയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് നിഗമനം.
https://www.facebook.com/Malayalivartha


























