ഫിലിം ഫെയര്‍ അവാര്‍ഡില്‍ തിളങ്ങി കല്ല്യാണി...

ഫിലിം ഫെയര്‍ അവാര്‍ഡില്‍ തിളങ്ങി കല്യാണി. ലിസിയുടേയും പ്രിയദര്‍ശന്റെയും മകളാണ് കല്യാണി. നിവിന്‍ പോളി, നയന്‍താര, വിനായകന്‍, ഗായത്രി സുരേഷ് തുടങ്ങിയവര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാന്‍ എത്തി എങ്കിലും എല്ലാവരുടേയും കണ്ണുകള്‍ കല്യാണിയിലേയ്ക്കായിരുന്നു. അമ്മ ലിസിക്കൊപ്പമാണു കല്ല്യാണി അവാര്‍ഡ് നിശയില്‍ എത്തിയത്.
വളരെ സിംപിളായ ഗൗണിലായിരുന്നു കല്യാണിയുടെ വരവ്. ഒപ്പം ചിത്രങ്ങള്‍ക്കു പോസ് ചെയ്യുകയും ചെയ്തു. നേരത്തേ പ്രണവ് മോഹന്‍ലാലിനൊപ്പമുള്ള കല്യാണിയുടെ സെല്‍ഫി സോഷില്‍ മീഡിയയില്‍ വൈറലായിരുന്നു. അഭിനയത്തിലല്ല അച്ഛനെ പോലെ സംവിധാനത്തിലാണു കല്യാണിക്ക് താല്‍പ്പര്യം. ഇരുമുഗന്‍ എന്ന തമിഴ് ചിത്രത്തില്‍ അസോഷിയേറ്റ് ഡയറക്ടറാകുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























