ആഫ്രിക്കന്‍ നടന്‍ മുകേഷിന്റെ ഉത്തരംമുട്ടിക്കുമോ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുകേഷ് അഭിനയിച്ച ഒറ്റയാള്‍ പട്ടാളം എന്ന സിനിമയില്‍ ആഫ്രിക്കന്‍ നടനായിരുന്നു വില്ലന്‍. മുകേഷ് അയാളെ കൂട്ടി തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളില്‍ സഞ്ചരിച്ചു. ഇവിടുത്തെ പച്ചപ്പ് ആഫ്രിക്കക്കാരന്റെ മനം കവര്‍ന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ വാനോളം പുകഴ്ത്തി. പ്രത്യേകിച്ച് പരിസര ശുചീകരണം. അദ്ദേഹത്തിനത് വലിയ അത്ഭുതമായിരുന്നു. വീടുകളില്‍ തന്നെയാണ് മാലിന്യം സംസ്‌കരിക്കുന്നതെന്ന് അറിഞ്ഞ നടന് നമ്മുടെ നാടിനോട് വലിയ ബഹുമാനം തോന്നി. ഇക്കാര്യം പലരോടും പറഞ്ഞ് മുകേഷ് അഭിമാനം കൊണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മുകേഷ് എം.എല്‍.എയായി. കേരളത്തിന്റെ പച്ചപ്പും വൃത്തിയും നഷ്ടപ്പെട്ടു. എവിടെ പോയാലും റോഡില്‍ മാലിന്യം കാണാം. ഫ്‌ളാറ്റുകളും വീടുകളും വര്‍ദ്ധിച്ചതും കാര്യമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാത്തതുമാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കിയതെന്ന് മുകേഷ് പറഞ്ഞു. ഇന്ന് ആ ആഫിക്കന്‍ നടന്‍ കേരളത്തിലെത്തിയാല്‍ താന്‍ ജനപ്രതിനിധിയാണെന്ന് അറിയും ഇവിടുത്തെ മാലിന്യപ്രശ്‌നങ്ങളെ കുറിച്ച് തന്നോട് ചോദിച്ചാല്‍ ഉത്തരംമുട്ടുമെന്ന് മുകേഷ് പറഞ്ഞു. പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നത് അവസാനിപ്പിക്കണമെന്ന് മുകേഷ് എം.എല്‍.എ ആവശ്യപ്പെട്ടു.
തന്റെ മണ്ഡലത്തിലെ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് താരം പ്രത്യേകം പ്രാധാന്യം നല്‍കുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ നമുക്ക് കഴിയുമെന്ന് എം.എല്‍.എ പറയുന്നു. വൃത്തിയുള്ള പരിസരം എല്ലാത്തരത്തിലും ആരോഗ്യം കൊണ്ടുവരും അതിലൂടെ നല്ല സമൂഹം കെട്ടിപ്പടുക്കാനാകുമെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha


























