കോമഡി വേഷങ്ങളും നായകന്‍മാരുടെ വാലായ കഥാപാത്രങ്ങളും ചെയ്യുന്ന ഗ്രിഗറി ചോദിക്കുന്നത് ഉയര്‍ന്ന പ്രതിഫലം

കോമഡി വേഷങ്ങളും നായകന്‍മാരുടെ വാലായ കഥാപാത്രങ്ങളും ചെയ്യുന്ന ഗ്രിഗറി ഉയര്‍ന്ന പ്രതിഫലം ആവശ്യപ്പെടുന്നതായി പരാതി. പുതുതല മുറയിലെ പല താരങ്ങളെ കുറിച്ചും ഇത്തരത്തില്‍ പരാതിയുണ്ട്. പ്രേമം സിനിമയില്‍ അഭിനയിച്ച ഒരു നടന്‍ അടുത്ത സിനിമയ്ക്ക് 10 ലക്ഷമാണ് പ്രതിഫലം ചോദിച്ചത്. അനാവശ്യമായി തുക ഉയര്‍ത്തിയതോടെയാണ് ഗ്രിഗറിയെ പലരും ഒഴിവാക്കിയതെന്ന് സിനിമയിലുള്ളവര്‍ പറയുന്നു. എന്നാല്‍ ഇത് സത്യമാണോ എന്ന് ചോദിക്കാന്‍ വിളിച്ചാല്‍ ഗ്രിഗറി ഫോണ്‍ പോലും എടുക്കുന്നില്ല. ഹിറ്റായ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രതിഭ തെളിയിക്കുന്ന വേഷങ്ങളൊന്നും ഗ്രിഗറി ഇതുവരെ ചെയ്തിട്ടില്ല. പിന്നെങ്ങനെ ഉയര്‍ന്ന ശമ്പളം നല്‍കുമെന്നാണ് നിര്‍മാതാക്കള്‍ ചോദിക്കുന്നത്.
അക്കരക്കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഗ്രിഗറി ശ്രദ്ധേയനാകുന്നത്. പിന്നീട് ദുല്‍ഖറിന്റെ എ.ബി.സി.ഡിയിലൂടെ സിനിമയിലെത്തി. 1983യിലെ സച്ചിന്‍ എന്ന കഥാപാത്രവും കയ്യടി നേടിയിരുന്നു. എന്നാല്‍ അജുവര്‍ഗീസിനെ പോലെയോ നീരജ് മാധവിനെ പോലെയോ കാലിബറായ നടനായി താരം വളര്‍ന്നില്ല. അതിന് മുമ്പ് പ്രതിഫലം കൂട്ടിവാങ്ങാനാണ് തിടുക്കപ്പെട്ടത്. അമേരിക്കന്‍ മലയാളിയായ ഗ്രിഗറി മാധ്യമങ്ങളുമായി സഹകരിക്കില്ല എന്നതാണ് മറ്റൊരു പരാതി. അമേരിക്കയില്‍ ജീവിക്കുന്ന താരത്തിന്റെ കേരളത്തിലെ വീട് എവിടെയാണെന്നോ, എങ്ങനെയാണ് സിനിമയിലെത്തിയതെന്നോ ആര്‍ക്കും അറിയില്ല.

പ്രേക്ഷകര്‍ തന്റെ സിനിമകള്‍ കണ്ടാല്‍ മതി. വ്യക്തിപരമായ കാര്യങ്ങള്‍ അറിയേണ്ടതില്ല എന്നാണ് ഗ്രിഗറി പറയുന്നത്. സത്യന്‍ അന്തിക്കാടിന്റെ സിനിമകളിലാണ് താരത്തെ സ്ഥിരമായി കാണുന്നത്. മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായി 26 ചിത്രങ്ങളാണ് ഒരേ സമയം ചിത്രീകരിക്കുന്നത്. എന്നിട്ടും ഗ്രിഗറിക്ക് കാര്യമായ ഗുണമില്ല. അതിന് കാരണം ഇത്തരം നിലപാടുകളും പ്രതിഫലത്തര്‍ക്കവുമാണെന്ന് പറയപ്പെടുന്നു.

https://www.facebook.com/Malayalivartha


























