അപൂര്‍വ്വ നിമിഷങ്ങള്‍ പങ്കുവച്ച് ശോഭന

സുഹാസിനിയും ശോഭനയും തെന്നിന്ത്യയില്‍ കത്തി നിന്ന നായികമാരാണ്. ശോഭന നൃത്തത്തിലും സുഹാസിനി ഭര്‍ത്താവായ മണിരത്‌നത്തിന്റെ പ്രോജക്ടുകളെ സഹായിക്കുന്നതിലുമാണ് ശ്രദ്ധിക്കുന്നത്. ഇവരുടെ ഒരുമിച്ചുള്ള ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ഇരുവരുടെയും സൗഹൃദത്തിന്റെ അപൂര്‍വ്വ നിമിഷങ്ങള്‍ പങ്കുവച്ചത് ശോഭന തന്നെയാണ്.
ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തതോടെ വൈറലായി. നിരവധി ലൈക്കുകളും ഷെയറുകളുമാണ് ഇതുവരെ ചിത്രത്തിന് ലഭിച്ചത്. ഹൈദരാബാദില്‍ വച്ചാണ് ഈ ക്യൂട്ട് സെല്‍ഫി ശോഭന പകര്‍ത്തിയത്.
https://www.facebook.com/Malayalivartha


























