ഉപ്പും മുളകിലെ ബിജു സോപാനം ഇനി ബിഗ് സ്‌ക്രീനിലേക്ക്

ഉപ്പും മുളകും എന്ന സീരിയലിലൂടെ കുടുംബ സദസ്സുകളെ ഒന്നടങ്കം കൈയ്യിലെടുത്ത് ജനഹൃദയങ്ങളില്‍ സ്ഥാനമുറപ്പിച്ച ബിജു സോപാനം മിനി സ്‌ക്രീനില്‍ നിന്നും ഇനി ബിഗ് സ്‌ക്രീനിലേയ്ക്ക്. പാര്‍വ്വതി രതീഷിന്റെ ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ലച്മിയിലൂടെയാണ് ബിജു സോപാനം സിനിമയിലേയ്ക്കുള്ള വരവറയിക്കുന്നത്. വളരെ ശക്തമായൊരു കഥാപാത്രവുമായാണ് ബിജു ലെച്മിയിലെത്തുന്നത്. മധുര നാരങ്ങ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി രതീഷ് സുപ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ലെച്മി. എല്‍ബിഡബ്ല്യു എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായമണിഞ്ഞ ഷജീര്‍ ഷാ പാര്‍വ്വതി രതീഷിനെ നായികയാക്കി ഒരുക്കുന്ന ചിത്രമാണിത്. ഷജീര്‍ ഷാ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും.
നാന്‍ മഹാനല്ലൈയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മഹേന്ദ്രനും പാര്‍വ്വതിക്കൊപ്പം ലെച്മിയിലെത്തുന്നു. സേതുലക്ഷ്മി, കലാഭവന്‍ റഹ്മാന്‍, സെന്തില്‍ കൃഷ്ണ, നരിയാപുരം വേണുഗോപാല്‍, സജീര്‍ അഹ്മ്മദ്, ഷബീര്‍, വൈഗ, ദീപു ദാസ്, വര്‍ഷ, മോളി കണ്ണമ്മാലി, ഫറാസ്, ശ്രീക്കുട്ടി എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
നേരത്തെ മഞ്ജു വാരിയറിന്റെ കെയര്‍ ഓഫ് സൈറ ബാനു എന്ന ചിത്രത്തില്‍ ബിജു അഭിനയിച്ചിരുന്നെങ്കിലും അത്ര വലിയ കഥാപാത്രമൊന്നുമല്ലായിരുന്നു ആ വേഷം.
https://www.facebook.com/Malayalivartha


























