അവാര്‍ഡിനെ എന്റെ തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല:രജിഷ

മലയാളസിനിമയില്‍ ആദ്യമായിട്ടായിരിക്കും ഒരു നായിക വെറുപ്പിച്ചതിന് നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് വാങ്ങുന്നത്. പറഞ്ഞുവരുന്നത് രജിഷയുടെ അനുരാഗകരിക്കിന്‍ വെള്ളത്തിലെ എലിസബത്തിനെക്കുറിച്ചാണ്. കഴിഞ്ഞവര്‍ഷം മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല രജിഷ വിജയന്.
ഒരു സിനിമാക്കാരന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് അവാര്‍ഡ് കിട്ടി എന്നറിഞ്ഞത്. സന്തോഷം തോന്നി. ലൊക്കേഷനില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ദിനമാണത്. സ്ഥിരമായി എല്ലാവരും പറയുന്നതുപോലെയല്ല, ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല അവാര്‍ഡ്. അതിന് ഒരുപാട് കാരണങ്ങളുമുണ്ട്. എന്റെ ആദ്യത്തെ സിനിമയാണ്. ഞാന്‍ അഭിനയിച്ചതുപോലയുള്ള റോളിന് ഇതുവരെ അവാര്‍ഡുകള്‍ കൊടുത്തിട്ടില്ല. വളരെ ഗൗരവമുള്ള കഥാപാത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടിയ ചരിത്രമാണുള്ളത്-രജിഷ കൂട്ടിച്ചേര്‍ത്തു.
അനുരാഗ കരിക്കിന്‍വെള്ളം ജൂറിക്ക് അയച്ചിട്ടുണ്ടെന്നു പോലും അറിയില്ലായിരുന്നു. അവാര്‍ഡ് ഒരിക്കലും എന്റെ തലയില്‍ കയറാന്‍ അനുവദിച്ചിട്ടില്ല. അതിനെക്കുറിച്ച് ചിന്തിച്ചാല്‍ പിന്നെ അതില്‍ തന്നെയായിരിക്കും ജീവിതം. അവാര്‍ഡ് ഒരു സംഭവമാണെങ്കില്‍പോലും ഞാന്‍ ഒരു വ്യത്യസ്തമായ മേഖല തിരഞ്ഞെടുത്തു, അതിനു കിട്ടിയ സൂചന മാത്രമായിട്ടാണ് കാണുന്നത്. ഇനിയും നല്ല കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രചോദനമാണ് എനിക്ക് കിട്ടിയ സംസ്ഥാന അവാര്‍ഡ്-രജിഷ പറയുന്നു.
https://www.facebook.com/Malayalivartha

























