താരങ്ങള്‍ക്ക് കാരവാന്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ട്!

താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും മൊബൈല്‍ വിശ്രമ കേന്ദ്രമായ കാരവനായി നിര്‍മാതാക്കളും താരങ്ങളും നെട്ടോട്ടമോടുന്നു. 26 സിനിമകളുടെ ചിത്രീകരണമാണ് ഇപ്പോള്‍ നടക്കുന്നത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഒഴികെ ചിത്രീകരണം പുരോഗമിക്കുകയാണ്. അതിനാല്‍ കാരവന്‍ വാടകയ്ക്ക് കിട്ടാനില്ല. ഉള്ള കാരവനുകളെല്ലാം നേരത്തെ ബുക്ക് ചെയ്ത് പലരും വാടകയ്ക്ക് എടുത്തുകഴിഞ്ഞു. ഒരു ദിവസം ആറായിരം രൂപയാണ് കാരവന്റെ വാടക. മുന്നിലും പുറകിലുമായി പ്രത്യേകം മുറികളുള്ള കാരവനുകളും ഇറങ്ങിയിട്ടുണ്ട്. രണ്ട് താരങ്ങള്‍ക്ക് ഒരേ സമയം അതില്‍ വിശ്രമിക്കാം, മേക്കപ്പ് ചെയ്യാം, ഡ്രസ് മാറാം.
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍, നിവിന്‍, ആസിഫ് അലി, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍, ഇന്ദ്രജിത്ത് എന്നിവര്‍ക്കെല്ലാം സ്വന്തം കാരവനുണ്ട്. എന്നാല്‍ നടിമാര്‍ക്കും മറ്റ് താരങ്ങള്‍ക്കും വേണ്ടിയാണ് നിര്‍മാതാക്കള്‍ കാരവന്‍ വാടകയ്ക്ക് എടുക്കുന്നത്. തമിഴ് സെറ്റുകളില്‍ ക്യാമറാമാന് പോലും കാരവന്‍ ഏര്‍പ്പെടുത്തും. അടുത്തകാലത്ത് വിജയ്‌യുടെ ഭൈരവയില്‍ അഭിനയിക്കാന്‍ വിജയരാഘവന്‍ പോയപ്പോള്‍ അദ്ദേഹത്തിന് പ്രത്യേകം കാരവന്‍ അനുവദിച്ചു. എന്നാല്‍ കാരവന്‍ സംസ്‌കാരം സെറ്റുകളെ വീര്‍പ്പ്മുട്ടിക്കുന്നെന്നാണ് താരം പറയുന്നത്.
മലയാളത്തിലാദ്യമായി കാരവനിന്റെ മോഡല്‍ ഉണ്ടാക്കിയത് മോഹന്‍ലാലിന് വേണ്ടിയാണ്. ഉടയോന്‍ എന്ന ചിത്രത്തില്‍ മേക്കപ്പ് വിയര്‍ത്ത് നാശമാകാതിരിക്കാന്‍ വാനിന്റെ പിന്‍വശത്ത് എ.സി ഫിറ്റ് ചെയ്ത് മോഹന്‍ലാലിന് വിശ്രമിക്കാന്‍ നല്‍കുകയായിരുന്നു. ഇത് കണ്ട് സംവിധായകന്‍ ജോഷി മുംബയില്‍ നിന്ന് കാരവന്‍ വാങ്ങുകയായിരുന്നു. കോയമ്പത്തൂരില്‍ പ്രത്യേകം പറഞ്ഞ് ചെയ്യിച്ച കാരവനാണ് മോഹന്‍ലാല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. മമ്മൂട്ടിയും പൃഥ്വിരാജും മുംബയില്‍ നിന്നാണ് കാരവന്‍ വാങ്ങിയത്. പക്ഷെ, കേരളത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha

























