എപ്പോഴാണ് ഞാന്‍ നിന്നോടു ഐ ലവ് യു പറഞ്ഞതെന്ന് രചന; എന്റെ അച്ഛന്‍ സാക്ഷിയാണെന്ന് ഹുച്ച; ചാനല്‍ പരിപാടിക്കിടെ പൊരിഞ്ഞ തല്ല്: കാണാം വീഡിയോ

ചാനല്‍ പ്രണയ നൈരാശ്യം മൂലം ആത്മഹത്യയ്ക്കു ശ്രമിച്ച ഹുച്ച വെങ്കിട്ടും സഹതാരം രചനയും തമ്മില്‍ ചാനല്‍ പരിപാടിക്കിടെ പൊരിഞ്ഞ തല്ല്. ഒരു സ്വകാര്യ ചാനല്‍ നടത്തിയ അഭിമുഖത്തിലാണ് ഇരുവരും തമ്മിലുള്ള കലഹം പരസ്യമായത്. രചന വിവാഹഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണു വെങ്കിട്ട് ഫിനോയില്‍ കുടിച്ച് ആത്മഹത്യയക്കു ശ്രമിച്ചത്. സുഹൃത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് വെങ്കിട്ടു രക്ഷപ്പെടുകയായിരുന്നു.
താനും വെങ്കിട്ടും തമ്മില്‍ പ്രണയമില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് രചന. ഒരു റിയാലിറ്റി ഷോയില്‍ അയാളുടെ ജോഡിയായി എന്നല്ലാതെ താന്‍ മറ്റൊന്നും ചെയ്തിട്ടില്ല എന്നു രചന പറയുന്നു. വിവാഹഭ്യര്‍ത്ഥനയുമായി വെങ്കിട്ട് തന്റെ പിറകെ നടന്നു എന്നാണു രചന പറയുന്നത്. ആരോഗ്യം വീണ്ടെടുത്തു ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെങ്കിട്ട് പറഞ്ഞത് രചന പറയുന്നത് എല്ലാം കളവാണെന്നായിരുന്നു.
രചന നീ അയച്ച മെസേജ് നോക്കു നീ അത് വിശദീകരിക്കണം. എല്ലാത്തിനും സാക്ഷിയുണ്ട്. എന്റെ അച്ഛന്‍ സാക്ഷിയാണ്. നീ പറഞ്ഞ കാര്യമേ ഞാന്‍ പറയുന്നുള്ളു. എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്. പക്ഷേ നമ്മള്‍ തമ്മില്‍ ഒന്നും ഇല്ലായിരുന്നു എന്നു മാത്രം നീ പറയരുത്. എന്നായിരുന്നു വെങ്കിട്ട് പറഞ്ഞത്. ഇതിനു രചനയുടെ മറുപടി ഇങ്ങനെയായിരുന്നു. വെങ്കിട്ട് ഞാന്‍ നിന്നെ പ്രേമിച്ചിട്ടില്ല. എപ്പോഴാണ് ഞാന്‍ നിന്നോടു ഐ ലവ് യു പറഞ്ഞത്. ഞാന്‍ നിന്റെ കൂടെ ഷോയില്‍ പങ്കെടുത്തത് നിന്റെ മനസില്‍ അങ്ങനെ ഒരു ചിന്തയില്ല എന്നു കരുതിയാണ്. അതൊരു റിയാലിറ്റി ഷോയാണ്. ജീവിതമല്ല. ഷോയും ജീവിതവും തമ്മിലള്ള വ്യത്യാസം നിനക്കറിയില്ലെ എന്നും രചന വെങ്കിട്ടിനോട് ചോദിക്കുന്നു.
https://www.facebook.com/Malayalivartha

























