ഊരാക്കുടുക്കിലായി... എന്റെ പരാമര്‍ശം ഒരു തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണ്...

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ നുണ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന വിവാദ പരാമര്‍ശത്തില്‍ സലിം കുമാര്‍ മാപ്പ് പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിലെ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ സലീംകുമാര്‍ പോസ്റ്റ് എഡിറ്റ് ചെയ്യുകയും ചെയ്തു. തന്റെ പാരാമര്‍ശം സ്ത്രീവിരുദ്ധമാണെന്ന് മനസിലായതിനാല്‍ നടിയോടും കുടുംബാംഗങ്ങളോടും മാപ്പ് ചോദിക്കുന്നതായും സലീംകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സലീംകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഞാന്‍ ഇന്നലെ ഫേസ്ബുക്കില്‍ ഇട്ടിരുന്ന ഒരു പോസ്റ്റില്‍ ഇരയായ നടിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നുള്ള എന്റെ പരാമര്‍ശം പിന്നീട് ആലോചിച്ചപ്പോള്‍ ഒരു തികഞ്ഞ അപരാധവും സ്ത്രീ വിരുദ്ധവുമാണെന്ന് മനസ്സിലാക്കിയതുകൊണ്ടു ഈ നടിയോടും കുടുംബാംഗങ്ങളോടും അതോടൊപ്പം തന്നെ പൊതുജനങ്ങളോടും മാപ്പു ചോദിക്കുന്നു.
ഈ പരാമര്‍ശം ആ പോസ്റ്റില്‍ നിന്നും ഞാന്‍ മാറ്റുന്നതായിരിക്കും.
https://www.facebook.com/Malayalivartha

























