മോഹന്‍ലാല്‍ കണ്ടെത്തിയ നായിക; വൈഗ മനസ് തുറക്കുന്നു

മോഹന്‍ലാല്‍ മലയാളസിനിമയ്ക്ക് ഒരു നായികയെ കണ്ടെത്തി, വൈഗ. മോഡലായ വൈഗ മോഹന്‍ലാലിന്റെ വലിയ ഫാനാണ്. അങ്ങനെ മോഹന്‍ലാലിനെ കാണാന്‍ പലതവണ ശ്രമിച്ചെങ്കിലും നടന്നില്ല. കുറേക്കാലം വൈഗ കോയമ്പത്തൂരില്‍ താമസിച്ചിരുന്നു. ആ സമയത്ത് മോഹന്‍ലാല്‍ ഏതോ സിനിമയുടെ ഷൂട്ടിംഗിനായി അവിടെയെത്തിരുന്നു. താരത്തെ കാണാന്‍ വൈഗ പോയി. പക്ഷെ, പരിപയപ്പെടാനുമായി. താന്‍ മോഡലിംഗ് ചെയ്യുന്നുണ്ടെന്ന് വൈഗ അറിയിച്ചു. എങ്കില്‍ കുറേ ഫോട്ടോസ് അയച്ചുകൊടുക്കാന്‍ മോഹന്‍ലാല്‍ പറഞ്ഞു. വൈഗ ശരിക്കും അത്ഭുതപ്പെട്ടു പോയി. വൈഗയുടെ ഫോട്ടോസ് മോഹന്‍ലാല്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെ കാണിച്ചു. കാസനോവ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. പക്ഷെ, ആ സിനിമ പറഞ്ഞ സമയത്തൊന്നും നടന്നില്ല.
അങ്ങനെയിരിക്കുമ്പോള്‍ അലക്‌സാണ്ടര്‍ ദ ഗ്രേറ്റ് എന്ന ചിത്രം ദുബായില്‍ തുടങ്ങുന്നുണ്ടെന്നും അവിടെയെത്തിയാല്‍ അഭിനയിക്കാന്‍ ചാന്‍സ് തരാമെന്നും മോഹന്‍ലാല്‍ പറഞ്ഞു. അങ്ങനെ വൈഗയും അമ്മയും ദുബായിക്ക് പറന്നു. ആദ്യ സീന്‍ മോഹന്‍ലാലിനൊപ്പമായിരുന്നു. മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് വൈഗ പറഞ്ഞു. അതുകഴിഞ്ഞ് രണ്ട് വര്‍ഷം കഴിഞ്ഞാണ് ഓര്‍ഡിനറിയില്‍ അഭിനയിച്ചത്. സിനിമയില്‍ നില്‍ക്കണമെങ്കില്‍ ടാലന്റ് മാത്രമല്ല ഭാഗ്യവും വേണമെന്ന് വൈഗ വിശ്വസിക്കുന്നു. കഴിവുള്ള എത്രയോ ആര്‍ടിസ്റ്റുകള്‍ ഭാഗ്യമില്ലാത്തത് കൊണ്ട് രക്ഷപെട്ടിട്ടില്ല. സിനിമയില്‍ വരുന്ന സമയത്ത് തനിക്ക് ഇന്‍ഡസ്ട്രിയില്‍ ആരെയും പരിചയമില്ലായിരുന്നെന്നും ഇത്രയും സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും വൈഗ പറഞ്ഞു.
ഇപ്പോള്‍ പലരും തന്നെ തിരിച്ചറിഞ്ഞു. അഭിനയിക്കാന്‍ വിളിക്കുന്നുണ്ട്. നല്ല വേഷങ്ങള്‍ കിട്ടിത്തുടങ്ങിയപ്പോള്‍ സിനിമയെ കുറിച്ച് സീരിയസായി ചിന്തിച്ച് തുടങ്ങി. അഭിയത്തിന്റെ തിരക്ക് കാരണം പരീക്ഷ മുടങ്ങി. അത് വീണ്ടും എഴുതണം. എന്നിട്ട് വേണം സിനിമയില്‍ കൂടുതല്‍ ഇന്‍വോള്‍ഡ് ആകാന്‍. സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ അഭിനയിക്കാനാണ് കൂടുതല്‍ താല്‍പര്യം. കോട്ടയം സ്വദേശിയായ വൈഗ ചെന്നൈയിലാണ് താമസം. കിംഗ് ആന്റ് കമ്മിഷണര്‍, സലാം കാശ്മീര്‍, ഇലഞ്ഞിക്കാവ് പി.ഒ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























