ആര്യയെ കാണാന്‍ വേണ്ടി മാത്രം ബഡായി ബംഗ്ലാവ് കാണുന്ന ആ മലയാളി താരം...

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ പ്രശസ്തയായ നടിയാണ് ആര്യ. പിഷാരടിയുടെ ഭാര്യ അവതരിപ്പിക്കുന്ന ആര്യയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയാണ്. അങ്ങനെ ആര്യയുടെ പ്രകടനം കാണാന്‍വേണ്ടി ബഡായി ബംഗ്ലാവ് കാണുന്നവരുടെ കൂട്ടത്തില്‍ മലയാള സിനിമയിലെ കോമഡി തമ്പ്രാക്കന്മാരില്‍ ഒരാളുണ്ടത്രേ ...
മലയാള സിനിമയില്‍ അനായാസമായി കോമഡി കൈകാര്യം ചെയ്യുന്ന അസംഖ്യ ചിലരില്‍ ഒരാളായ ഇന്നസെന്റാണ് ആ താരം. തന്നെ കാണാനാണ് ബഡായി ബംഗ്ലാവ് എന്ന പ്രോഗ്രാം വയ്ക്കുന്നതെന്ന് ഇന്നസെന്റ് ഈ ഇയിടെ പറഞ്ഞുവെന്നും ആര്യ പറയുന്നു. അത് കരിയറില്‍ മറക്കാന്‍ ആകാത്തെ അഭിനന്ദനമാനിന്നും താരം പറയുന്നു.

സെലിബ്രിറ്റികളില്‍ നിന്നും ആരാധകരില്‍ നിന്നും ഒരുപാട് അഭിനന്ദനമാണ് ലഭിക്കുന്നത്. പുറത്ത്‌പോകുമ്പോള്‍ പലരും തന്നെ കാണാന്‍ വേണ്ടി മാത്രമാണ് ബഡായി ബംഗ്ലാവ് വയ്ക്കുന്നത് എന്നും പറയാറുണ്ട്. ഇത് തന്നെ സമ്മന്ധിച്ച് ഓസ്‌കാറിന് തുല്യമാണെന്ന് ആര്യ പറയുന്നു.

https://www.facebook.com/Malayalivartha


























