അംഗീകാരങ്ങള്‍ പലപ്പോഴും ശാപമായി മാറുന്നു: സുരഭി ലക്ഷ്മി

മിന്നാമിനുങ്ങിലെ അഭിനയത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചതോടെ ഇപ്പോള്‍ സിനിമയിലേക്ക് വിളിക്കുന്നവരില്‍ പലരും പറയുന്നത് അവാര്‍ഡ് ഉറപ്പുള്ള വേഷമാണ്. ഇത് പറയുന്നവരോടൊക്കെ താരം പറഞ്ഞു; അത്രയ്ക്ക് ഉറപ്പാണെങ്കില്‍ ഞാനില്ല. 46-ാളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ആദ്യമായി ഒരു തിരക്കഥ വായിക്കാന്‍ കിട്ടിയത് മിന്നാമിനുങ്ങിന്റേതാണ്. അതിന് മുമ്പ് അഭിനയിച്ച കഥാപാത്രങ്ങള്‍ എങ്ങനെയാണെന്ന് അറിയാന്‍ അതെല്ലാം തിയേറ്ററില്‍ പോയി കണ്ടിരുന്നു. ഭൂരിപക്ഷം പ്രേക്ഷകരും കാണുന്ന സിനിമകളില്‍ തീരെ ചെറിയ വേഷമാണെങ്കിലും ഇപ്പോഴും അഭിനയിക്കാന്‍ തയ്യാറാണെന്ന് സുരഭി വ്യക്തമാക്കി.
ദേശീയ അവാര്‍ഡ് ലഭിച്ചതോടെ സ്വീകരണങ്ങളും സമ്മാനങ്ങളും ധാരാളം ലഭിച്ചു. എന്നാല്‍ അംഗീകാരം പലപ്പോഴും ശാപമായി മാറുന്നുണ്ടെന്നും താരം പറയുന്നു. എവിടെ ചെന്നാലും ആളുകള്‍ ഓടിവന്ന് സെല്‍ഫിയെടുക്കും. അവരില്‍ കുറച്ചുപേരെങ്കിലും മിന്നാമിനുങ്ങ് തിയേറ്ററില്‍ പോയി കണ്ടിരുന്നെങ്കില്‍ ചിത്രം വലിയ സാമ്പത്തിക വിജയമായിരുന്നു.
കണ്ടൂന്ന് കുറച്ച് പേര്‍ വിളിച്ച് പറഞ്ഞു. അവരോടൊക്കെ അളവില്ലാത്ത സ്‌നേഹമുണ്ട്. എന്നാല്‍ അടുത്ത് അറിയാവുന്ന ചിലരോട് ഒന്നു കാണൂ എന്ന് അപേക്ഷിക്കേണ്ട ഗതികേട് വരെ ഉണ്ടായെന്നും താരം ഓര്‍മിക്കുന്നു. വലിയ താരങ്ങളില്ലെങ്കിലും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രം കാണാന്‍ പലരും വിമുഖത കാട്ടി.
സി.ഐ.എയില്‍ വളരെ ചെറിയ റോളായിരുന്നെങ്കിലും സിനിമ കണ്ടിറങ്ങുന്നവര്‍ തന്റെ കഥാപാത്രത്തെ മറക്കില്ലെന്ന് സുരഭി പറഞ്ഞു. എന്നാല്‍ അവാര്‍ഡ് ലഭിച്ച ശേഷം അതുപോലെയുള്ള വേഷങ്ങള്‍ക്ക് വിളിക്കാന്‍ പലര്‍ക്കും മടിയാണ്. കേന്ദ്രകഥാപാത്രമായി മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബന്ധമില്ലെന്ന് സുരഭി വ്യക്തമാക്കി. ഒരു സീനേ ഉള്ളൂ എങ്കിലും അത് ശ്രദ്ധിക്കപ്പെടണം. അല്ലാതെ ചിത്രത്തിലുടനീളം നായകന്റെയോ, നായികയുടേയോ നിഴലായി നിന്നിട്ട് കാര്യമില്ല.
https://www.facebook.com/Malayalivartha


























