Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഞാന്‍ സിനിമയിലേക്ക് തിരിച്ചുവരാന്‍ കാരണം ആ മനുഷ്യന്റെ വാക്കുകളാണ്...

13 SEPTEMBER 2017 09:57 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ മിക്ക താരങ്ങളോടും അടുപ്പമുള്ളയാളാണ് സിദ്ദിഖ്. ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നെങ്കിലും ഇടയ്ക്ക് വച്ച് അദ്ദേഹം സിനിമാ ലോകത്തുനിന്നും അല്പം അകന്നു പോയിരുന്നു. എന്നാല്‍ ആ അകല്‍ച്ച മാറ്റിയത് സിനിമയിലെ സൗഹൃദമാണ്.

'ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്‌നങ്ങള്‍. ഇതിനെക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ.' ലാല്‍ തുടര്‍ന്നു. 'ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല.'

ഇൗ വാക്കുകളാണ് താരത്തെ വീണ്ടും സിനിമയിലേക്ക് എത്തിച്ചത്. ഭാര്യയുടെ മരണത്തോടെ സിനിമയില്‍ നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയത്ത് മോഹന്‍ലാല്‍ തന്നെ ജീവിതത്തിലേക്കും സിനിമയിലേക്കും സജീവമായി മടക്കികൊണ്ടുവന്നത് മോഹന്‍ലാലിന്റെ വാക്കുകളായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.

സിദ്ദിഖിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്...

ഭാര്യയുടെ മരണത്തോടുകൂടി ഞാന്‍ സിനിമയില്‍ നിന്ന് ഏതാണ്ട് വിട്ടുനില്‍ക്കുന്ന സമയം. അപ്പോഴാണ് ലോഹിതദാസിന്റെ വിളി. 'കന്മദത്തില്‍ ഒരു വേഷമുണ്ട്. ഒറ്റസീനിലേയുള്ളൂ. അത് സിദ്ധിക്ക് വന്ന് ചെയ്തുതരണം.' അതിന്റെ ആവശ്യമുണ്ടോ എന്ന് ഞാന്‍ അന്വേഷിച്ചു. 'നിങ്ങള്‍ ഉള്‍വലിഞ്ഞ് നില്‍ക്കേണ്ട ആളെല്ലെന്നും സജീവമായി സിനിമയിലേക്ക് തിരിച്ചുവരണമെന്നും' ലോഹി ഉപദേശിച്ചു. അങ്ങനെ ഞാന്‍ മുംബയ്യിലെത്തി. അവിടെയാണ് ലൊക്കേഷന്‍. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്ന് രണ്ട് മണിക്കൂറോളം യാത്ര ചെയ്തുവേണം ലൊക്കേഷനിലെത്താന്‍.

ലാലിനോടൊപ്പം അദ്ദേഹത്തിന്റെ വണ്ടിയിലാണ് ഞാന്‍ ലൊക്കേഷനിലേക്ക് വന്നത്. ഞങ്ങള്‍ വിശേഷങ്ങളും തമാശകളും പറഞ്ഞിരുന്നു. അപ്പോഴായിരുന്നു ലാലിന്റെ ആ ചോദ്യം. 'ഒരു വിവാഹമൊക്കെ കഴിക്കണ്ടേ?' 'ഇനിയോ?' 'ഇനി എന്താ കുഴപ്പം.' 'ഇനിയും പ്രശ്‌നങ്ങളുണ്ടായാല്‍ അത് താങ്ങാനാവില്ല.' 'ഒരാളുടെ ജീവിതത്തില്‍ എന്നും പ്രശ്‌നങ്ങളുണ്ടാകുമോ. അല്ലെങ്കിലും സിദ്ധിക്കിന് മാത്രമേയുള്ളോ പ്രശ്‌നങ്ങള്‍. ഇതിനെക്കാളും പ്രശ്‌നങ്ങള്‍ നേരിടുന്ന ആളുകള്‍ ഇവിടെ ജീവിക്കുന്നില്ലേ.' ലാല്‍ തുടര്‍ന്നു. 'ഇതൊന്നും നിങ്ങളായിട്ട് ചെയ്തതല്ലല്ലോ. എല്ലാം വിധിയാണ്. നമ്മള്‍ ജനിക്കുമ്പോള്‍ തന്നെ അത് എഴുതിവച്ചിട്ടുണ്ട്. അത് ആര്‍ക്കും മാറ്റിമറിക്കാനുമാകില്ല.' ലാലിന്റെ വാക്കുകള്‍ എന്റെ കഠിനമായ വേദനകളെ ലഘൂകരിക്കുന്നതായിരുന്നു.

അതുവരെ ഞാന്‍ തലയില്‍ തിരുകിവച്ച ബാലിശമായ ചിന്തകളെ തച്ചുടയ്ക്കുന്നതായിരുന്നു. എനിക്കൊരു പ്രശ്‌നമുണ്ടായപ്പോള്‍ പലരും എന്നെ കുറ്റപ്പെടുത്തിയാണ് സംസാരിച്ചത്. അതുകൊണ്ട് ആരോടെങ്കിലും സംസാരിക്കാന്‍ പോലും ഞാന്‍ ഭയന്നു. പക്ഷേ ഈ മനുഷ്യന്‍ എന്റെ മനസ്സ് തന്നെ മാറ്റിയിരിക്കുന്നു. നിസ്സംശയം പറയട്ടെ, പിന്നീടുള്ള എന്റെ ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും വിത്ത് പാകിയത് അന്ന് ലാലായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (49 minutes ago)

കാറും ബൈക്കുകളും കൂട്ടിയിടിച്ച് തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കൊച്ചിയില്‍ നടന്ന പരിപാടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന രാജേഷ് കേശവിനെ തുടര്‍ചികിത്സകള്‍ക്കായി ജന്മനാടായ തിരുവനന്തപുരത്ത് എത്തി  (1 hour ago)

പത്തനാപുരത്ത് നടക്കുന്നത് ഉമ്മൻ ചാണ്ടിയുടെ സ്മരണയും അദ്ദേഹത്തെ മരണ ശേഷവും ദ്രോഹിച്ചവരും തമ്മിലെ പോരാട്ടം; ഗണേഷ്കുമാറിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ എം.പി  (1 hour ago)

ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്  (2 hours ago)

പാലക്കാട്ടെ ജനവിധിയെ തടയാൻ ബിജെപി ഗുണ്ടാസംഘത്തിന് കഴിയില്ല; നമ്മൾ ജയിക്കും; പിഷാരടി പാലക്കാട് എം എൽ എ ആവും; പ്രചാരണത്തിനിടെ യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിയെ ബിജെപി തടഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ഷാഫി  (2 hours ago)

കെ.അണ്ണാമലൈക്ക് സീറ്റില്ല; തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു  (2 hours ago)

വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കൃത്യമായ കണക്ക് പോലും സർക്കാരിൻറെ കയ്യിലില്ല; വയനാട് ദുരന്തത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ എവിടെ? നിർണായകമായ ചില ചോദ്യങ്ങൾ ഉന്നയിച്ച് രാ  (2 hours ago)

കേരളത്തിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പിണറായി; രേവന്ത് റെഡ്ഡിക്ക് മറുപടി  (2 hours ago)

പേരാമ്പ്രയിൽ മുസ്‌ലിംലീഗ് മതം പറഞ്ഞ് വോട്ടുപിടിക്കുന്നുവെന്ന രീതിയിലുള്ള അനൗൺസ്‌മെന്റ്; എൽഡിഎഫ് പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യു ഡി എഫ്  (2 hours ago)

ഏപ്രിൽ 9 ന് മുമ്പ് എന്തും സംഭവിക്കാം ധർമ്മടവും പയ്യന്നൂരും ചോരകളമാകുമോ? മലബാറിൽ അതീവജാഗ്രത  (2 hours ago)

"ധർമ്മടത്ത് പിണറായിയുടെ തലയ്ക്ക് മുകളിലൂടെ SG.. വിരണ്ട്‍ മുഖ്യൻ..ജനങ്ങൾ നിറഞ്ഞ് കവിഞ്ഞു..പേടിയിൽ വിജയൻ "  (2 hours ago)

രാഹുലിന്റെ ചൂണ്ട് വിരൽ ഒടിച്ച് പിണറായി..!പാതാളത്തിൽ നിന്ന് SIT പൊങ്ങി.!മാങ്കൂട്ടത്തിനെതിരെ പുതിയ കേസ്...17 ന് കോടതിയിൽ എത്തണം  (2 hours ago)

യാത്രക്കാരൻ ടിക്കറ്റെടുക്കാൻ നൽകിയത് കീറിയ 100 രൂപ നോട്ട്; കീറിയ നോട്ട് നൽകിയെന്നതിന്റെ പേരിലെ തർക്കം കയ്യാങ്കാളിയായി; യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേർന്നു മർദിച്ചു  (3 hours ago)

  അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് പൊലീസ്. ...  (4 hours ago)

Malayali Vartha Recommends