സുരക്ഷിതയല്ല; എസ്‌കോര്‍ട്ട് വേണ്ടിവരും: അമല പോള്‍

സിനിമാ സെറ്റുകളില്‍ പൊലീസിന്റെ സാന്നിധ്യം വേണമെന്ന് നടി അമലാപോള്‍. ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. നടിമാര്‍ സുരക്ഷിതരല്ല, അവര്‍ക്ക് സംരക്ഷണം പരിമിതമാണെന്ന് ലേഖകന്‍ ചോദിച്ചപ്പോഴാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഭാവിയിലെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാകണം. പോകുന്നിടത്തെല്ലാം സുരക്ഷ ഉറപ്പാക്കണം. ഇപ്പോള്‍ താന്‍ നടക്കാന്‍ പോകുമ്പോള്‍ ഡ്രൈവര്‍ പിന്തുടരേണ്ട ഗതികേടിലാണെന്നും താരം വ്യക്തമാക്കി. ഷൂട്ടിംഗ് സ്‌പോട്ടില്‍ സംരക്ഷണം ഉറപ്പാണ് കാരണം അവിടെയുള്ളവരെല്ലാം സുപരിചിതരാണല്ലോ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിലാണ് താരത്തിന്റെ പ്രതികരണം.
ധനുഷിനോട് തനിക്ക് പ്രത്യേക അറ്റാച്ച്‌മെന്റ് ഉണ്ടെന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ തനിക്കങ്ങനെ തോന്നിയിട്ടില്ലെന്ന് അമല പറഞ്ഞു. വേലയില്ലാ പട്ടധാരിയിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് ധനുഷിന്റെ നിര്‍മാണത്തില്‍ അമ്മാ കണക്കില്‍ നായികയായി. പിന്നീട് വേലയില്ലാ പട്ടധാരിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ചു. വടചെന്നൈയില്‍ നായികയായി വിളിച്ചെങ്കിലും ഡേറ്റ് പ്രശ്‌നമായി. ധനുഷിനൊപ്പം അഭിനയിച്ചത് കൊണ്ടാണ് തനിക്കിത്രയും അനുഭവഞ്ജാനം കിട്ടിയതെന്നും താരം പറഞ്ഞു. അഭിനയിക്കുമ്പോള്‍ ആരോഗ്യപരമായ മല്‍സരം ഉണ്ടാകാറുണ്ടെന്നും അമല ഓര്‍മിച്ചു.
സുചിലിക്‌സിനെ കുറിച്ചും താരം അഭിമുഖത്തില്‍ പ്രതികരിച്ചു. സുചിത്ര തന്റെ നല്ല കൂട്ടുകാരിയാണ്, തന്നോടൊപ്പം യോഗ പരിശീലിച്ചിരുന്നു. സുചിയുടെ ഭര്‍ത്താവ് കാര്‍ത്തിക്ക് കുമാറിനൊപ്പം ദൈവത്തിരുമകനില്‍ അമല അഭിനയിച്ചിരുന്നു. സുചിക്ക് മനംമാറ്റാം ഉണ്ടാകാന്‍ കാരണമെന്തെന്ന് അമല കാര്‍ത്തിക്കിനോട് ചോദിച്ചിരുന്നു. എന്നാല്‍ സുചി ലിക്‌സ് വിഷയത്തില്‍ സുചിത്രയ്ക്ക് യാതൊരു പങ്കും ഇല്ലെന്നാണ് താന്‍ മനസിലാക്കിയിരിക്കുന്നതെന്നും സത്യവിരുദ്ധമായ വിഷയങ്ങള്‍ പെട്ടെന്ന് വന്ന് പെട്ടെന്ന് അപ്രത്യക്ഷമാകുമെന്നും അമല വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























