കല്‍പ്പനയെ കുറിച്ച് അഞ്ജലി മേനോന്‍ പറയുന്നത്...

മലയാളികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞുപോകാത്ത കലാകാരിയാണ് കല്പന. കല്പന എന്ന കാലാകാരിയെ കുറിച്ച് ആര്‍ക്കും ഒരു പരാതിയുമില്ല. എന്നാല്‍ അവരുടെ വേര്‍പാട് എല്ലാവരെയും ഇപ്പോഴും വോദനിപ്പിക്കുന്നുമുണ്ട്.
കല്‍പ്പനയെ കുറിച്ച് ബാംഗ്ലൂര്‍ ഡേയ്‌സ് സംവിധായിക അഞ്ജലി മേനോന്‍ പറയുന്നത് ഇങ്ങനെയാണ്. നിവിന്‍ പോളി, ഫഹദ് ഫാസില്‍, പാര്‍വതി, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കൊപ്പം ശക്തമായ കഥാപാത്രമായി കല്‍പ്പനയും ചിത്രത്തില്‍ വേഷമിട്ടിരുന്നു. നിവിന്‍ പോളിയുടെ അമ്മ വേഷത്തിലാണ് കല്‍പ്പന ചിത്രത്തില്‍ എത്തിയത്.
ബാംഗ്ലൂര്‍ ഡേയ്‌സ് സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ കല്‍പ്പന അസ്വസ്ഥ പ്രകടിപ്പിച്ചുരുന്നുവെന്ന് അഞ്ജലി മേനോന്‍ പങ്കുവെച്ചു. ചിത്രീകരണം തുടരുന്നതിനിടയില്‍ കല്‍പ്പന വല്ലാതെ വിഷമിച്ചിരുന്നു. ഇടക്ക് ബുന്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയും ചെയ്തിരുന്നു.
എന്നാല്‍ അതൊന്നും കണക്കിലെടുക്കാതെ ചിത്രീകരണം തുടരുകയായിരുന്നു. പലപ്പോഴൂം ബുദ്ധിമുട്ടുകള്‍ മൂലം ചില ഷോട്ടുകള്‍ നിരവധി തവണ റിഹേഴ്‌സല്‍ നടത്തിയതിന് ശേഷമാണ് ചിത്രീകരിച്ചിരുന്നത്. ഈ ചിത്രത്തിന് ശേഷം ദൂല്‍ഖറിനൊപ്പം ചാര്‍ലിയിലും കല്‍പ്പന വേഷമിട്ടിരുന്നു.
https://www.facebook.com/Malayalivartha


























