Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലൈമാക്‌സുമായി മോഹന്‍ലാലിന്റെ ഒടിയന്‍ 

28 OCTOBER 2017 12:39 PM IST
മലയാളി വാര്‍ത്ത

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ക്ലൈമാക്‌സ് കാണാന്‍ ഒരുങ്ങുക, അനുഗ്രഹീത താരം മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനില്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയനില്‍ പന്ത്രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ക്ലൈമാക്‌സാണ് ഉണ്ടാവുക. പാലക്കാട് ജില്ലയിലെ നാലു സ്ഥലങ്ങളിലായാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും തിളക്കമുളള അധ്യായമായിരിക്കും ഒടിയന്‍. എം.ടി. യുടെ രണ്ടാമൂഴത്തിന് മുമ്പ് ലാല്‍ ലോക സിനിമയുടെ നെറുകയിലെത്തുന്ന ചിത്രമായിരിക്കും ഇത്.

മലയാളത്തിലെ വലിയ ബജറ്റിലാണ് ഒടിയന്‍ ഒരുങ്ങുന്നത്. ചിത്രത്തിന് വേണ്ടി മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകള്‍ നടന്‍ നടത്തിയിരുന്നു. ഫ്രാന്‍സിലെ വിദഗ്ദ്ധര്‍ അടങ്ങുന്ന ടീം ലാലിനെ ചികിത്സിച്ച് 15 കിലോ കുറച്ചു. 30 വയസിന്റെ ചെറുപ്പത്തിലാണ് ഇപ്പോള്‍ താരം.

പാലക്കാടന്‍ മേഖലയിലെ ഒടി വിദ്യയാണ് ചിത്രത്തിന് പ്രമേയമായി മാറുന്നത്. പാലക്കാട്, വടക്കാഞ്ചേരി പ്രദേശങ്ങളിലെ ചില വിശ്വാസങ്ങളില്‍ ഊന്നിയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കുട്ടിച്ചാത്തനും ബ്ലാക്ക് മാജിക്കുമൊക്കെ കേരളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളാണ്. കേരളത്തിലെ പ്രേക്ഷകരെ സംബന്ധിച്ചടത്തോളം ഒടിയന്‍ വ്യത്യസ്തമായ ഒരു വിഷയമായിരിക്കും.

ലോക സിനിമ ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. താന്‍ സാധാരണ സിനിമക്ക് പിന്നാലെ നടക്കുന്ന ഒരാളല്ല. സാധാരണ സിനിമകള്‍ ചെയ്യുന്നതു കൊണ്ട് ഒരു ത്രില്ലും ഇല്ല . അത്തരം സിനിമകള്‍ക്ക് ചരിത്രത്തില്‍ ഇടം നേടാന്‍ കഴിയുകയുമില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.



ആശയ ദാരിദ്ര്യം കാരണം ഏറെ നാളായി മലയാള സിനിമ വലിയ പ്രതിസന്ധിയിലായിരുന്നു. യുവതാരങ്ങളുടെ തമാശചിത്രങ്ങള്‍ വിജയിക്കാനുള്ള കാരണവും ഇതായിരുന്നു. ബി. ഉണ്ണികൃഷ്ണന്റെ വില്ലന്‍ വിജയത്തിലേക്ക് കുതിക്കുന്നത് ആശയത്തിലെയും ട്രീറ്റ്‌മെന്റിലെയും പുതുമ കാരണമാണ്. മലയാള മനോരമയിലെ സീനിയര്‍ സബ് എഡിറ്ററായ ഹരികൃഷ്ണനാണ് ഒടിയന്റെ തിരക്കഥ തയ്യാറാക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവാണ് ഷാജി എന്‍ കരുണിന്റെ കുട്ടിസ്രാങ്കിന് പേന ചലിപ്പിച്ച ഹരികൃഷ്ണന്‍.

ലാലിന്റെയും മഞ്ജുവിന്റെയും ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളാണ് ഒടിയനിലേതെന്ന് ഹരികൃഷ്ണന്‍ പറഞ്ഞു. വനവാസികളില്‍ നിന്നാണ് ഒടിയന്റെ കഥ ഹരി കൃഷ്ണന്‍ ആദ്യം കേള്‍ക്കുന്നത്. കേരളത്തിന്റെ മിത്തായതിനാല്‍ അതിന്റെ സൗന്ദര്യം ചിത്രത്തിലുടനീളം കാണും.



മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഒടിയന്‍. സ്വപ്നവും യാഥാര്‍ത്ഥ്യവും ഇടകലര്‍ത്തി കടന്നു പോകുന്ന പ്രമേയം മോഹന്‍ലാലിനും പുതിയ അനുഭവമായി മാറുകയായിരുന്നു. താന്‍ കൈയും മെയ്യും മറന്ന് ധ്യാനത്തിലെന്ന വണ്ണമാണ് ഒടിയനില്‍ അഭിനയിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഒടിയന്‍ ഒരു പ്രാര്‍ത്ഥനയാണെന്നാണ് താരം പറയുന്നത്.

ഒരു സാധാരണ മാനസിക ശാരീരിക തലത്തില്‍ നിന്ന് അഭിനയം അസാധ്യമാണെന്നും താരം പറയുന്നു. ആശീര്‍വാദിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. ആന്റണി പെരുമ്പാവൂരിന്റെ ധൈര്യമാണ് ഇത്രയും വലിയൊരു പദ്ധതി സാക്ഷാത്കരിക്കാനുള്ള ഏക കാരണമെന്ന് ശ്രീകുമാര്‍ മേനോന്‍ പറയുന്നു. മോഹന്‍ലാല്‍ ഒടിയനെ വിശേഷിപ്പിക്കുന്നത് ഒരു വിഷ്വല്‍ ട്രീറ്റ് എന്നാണ്. രാത്രിയിലാണ് ചിത്രം അധികവും ചിത്രീകരിച്ചിരിക്കുന്നത്.


വില്ലനു പിന്നാലെ മോഹന്‍ലാല്‍ ചരിത്രത്തില്‍ ഒരു പുതിയ നാഴികകല്ലിനു വേണ്ടി കുതിക്കുകയാണ്. വലിയ വിപണി വിജയം എന്നതിനൊപ്പം ആഗോള പ്രശസ്തമായ അംഗീകാരങ്ങളും താരത്തെ തേടി വന്നേക്കും, ഒടിയനിലൂടെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (1 hour ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (2 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (2 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (3 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (3 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (3 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (4 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (4 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (4 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (6 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (6 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (6 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (7 hours ago)

Malayali Vartha Recommends